ഒരിക്കല്‍ ഉണ്ടാക്കിയാല്‍ വീണ്ടും ഉണ്ടാക്കി കഴിക്കാന്‍ തോന്നുന്ന അരിയുണ്ട

ഇന്നത്തെ റെസിപ്പി എന്നു പറയുന്നത് പരമ്പരാഗത രീതിയിലുള്ള ഒരു മധുരപലഹാരമാണ്.വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന അരിയുണ്ടയുടെ റെസിപ്പിയാണത്.എപ്പോഴും വീട്ടിലുണ്ടാകുന്ന സാധനങ്ങള്‍ വെച്ചിട്ട് തന്നെ ഇത് തയ്യാറാക്കാനും പറ്റും.

പല തരത്തിലുളള അരി വെച്ചും അരിയുണ്ട ഉണ്ടാക്കാം.എന്നാല്‍ മട്ട അരി കൊണ്ടാണ് ഇവിടെ ഉണ്ടാക്കുന്നത്.അതാകുമ്പോള്‍ നല്ല രുചിയും സോഫ്റ്റും ഉണ്ടാകും.1 കപ്പ് അരി എടുത്ത് കഴുകി ഉണക്കി എടുക്കുക. പിന്നെ അതേ കപ്പില്‍ മുക്കാല്‍ കപ്പ് തേങ്ങ ചിരകിയതും എടുക്കണം.പിന്നെ മുക്കാല്‍ കപ്പ് ശര്‍ക്കരയും എടുക്കാം.

ഒരു പാന്‍ ചൂടാക്കി അതില്‍ അരി ഇട്ട് നല്ല വണ്ണം വറുത്തെടുക്കണം.മീ‍ഡിയം ഫളെയ്മില്‍ ആക്കി കരിഞ്ഞു പോകാതെ വറുക്കണം.എന്നിട്ട് ഒരു പ്ളേറ്റിലേക്ക് ചൂട് മാറാനായി വെയ്ക്കുക.ചൂട് മാറിയാല്‍ മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിച്ചെടുക്കണം. 2 സ്പൂണ്‍ പൊടി മാറ്റി വെയ്ക്കണം.

ഇനി ജാറില്‍ തേങ്ങ ഇട്ട് ഒന്നു ക്രഷ് ചെയ്യുക. അതിലേക്ക് ശര്‍ക്കരയും 1 ഏലക്കായും ഇട്ട് അരച്ചെടുക്കണം.അത് അരിപ്പൊടിയില്‍ കുറേശ്ശെയായി ചേര്‍ത്ത് കുഴച്ചെടുക്കുക. എന്നിട്ട് ഉരുളയാക്കാം.ഓരോ ഉരുളയിലും നേരത്തെ മാറ്റി വെച്ച അരിപ്പൊടി വിതറി കൈ കൊണ്ട് കുറച്ച് പൊടി മാറ്റുക. ശര്‍ക്കരയുടെ നനവ് കൊണ്ട് ഉണ്ട പെട്ടെന്ന് മോശമാവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.ഒരു നാലുമണി പലഹാരമായി ഇത് എല്ലാവര്‍ക്കും കഴിക്കാം.

Thanath Ruchi

Similar Posts