ഉരുളക്കിഴങ്ങും കേരറ്റും കൊണ്ട് സ്പെഷ്യല്‍ മെഴുക്കുപുരട്ടി, ചോറുണ്ണാൻ ഇത് മാത്രം മതി

പലതരം പച്ചക്കറികള്‍ ഉപയോഗിച്ചും നമ്മള്‍ മെഴുക്കുപുരട്ടി ഉണ്ടാക്കാറുണ്ട്. വെണ്ടയ്ക്ക,പച്ചക്കായ,ചേന,പയറ്,എന്നിവ അവയില്‍ ചിലത് മാത്രം.ചോറിന്‍റെ കൂടെയും ചപ്പാത്തിയുടെ കൂടെയുമൊക്ക കഴിക്കാന്‍ ഉരുളക്കിഴങ്ങും കേരറ്റും കൊണ്ട് മെഴുക്കുപുരട്ടി ഉണ്ടാക്കുന്നതിന്‍റെ റെസിപ്പിയാണ് പറയുന്നത്.

ഒരു പാനില്‍ 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിന് പകരം ഏത് എണ്ണ വേണമെങ്കിലും ഉപയോഗിക്കാം.എണ്ണ ചൂടായാല്‍ 1 ടീസ്പൂണ്‍ കടുക് ഇടുക.കടുക് പൊട്ടിയാല്‍ കുറച്ച് കറിവേപ്പിലയും ഇടാം.എന്നിട്ട് 4 അല്ലി വെളുത്തുളളി തോല് കളഞ്ഞ് ചെറുതായി അരിഞ്ഞിടണം. അത് 1 ടേബിള്‍ സ്പൂണ്‍ ഇടണം. ഇനി ഒരു ചെറിയ സവാളയുടെ പകുതി മുറിച്ചിടണം. എന്നിട്ട് വഴറ്റുക.

എന്നിട്ട് 1 കേരറ്റ് കഴുകി മുറിച്ചത് ഇടണം. ഇത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷേയ്പ്പില്‍ മുറിക്കാം.എന്നിട്ട് മിക്സ് ചെയ്യാം. ഇനി 2 ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് കഴുകി മുറിച്ച് യോജിപ്പിച്ച് മൂടി വെയ്ക്കാം.ഇത് 2 മിനിട്ട് വേവിക്കാം. ഇനികാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 1 ടേബിള്‍ സ്പൂണ്‍ ചില്ലി ഫ്ളേക്സും ആവശ്യത്തിന് ഉപ്പും ഇട്ട് മിക്സാക്കാം. എന്നിട്ട് ലോ ഫ്ളേയ്മില്‍ വെച്ച് 5 മിനിട്ട് വേവിക്കാം.

ചപ്പാത്തിക്ക് വേണ്ടിയാണ് നിങ്ങളിത് ഉണ്ടാക്കുന്നതെങ്കില്‍ കുറച്ച് ഗരംമസാലയും ഇടാം. എന്നിട്ട് വാങ്ങി വെയ്ക്കാം. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഈ മെഴുക്കുപുരട്ടി തീര്‍ച്ചയായും ട്രൈ ചെയ്തു നോക്കൂ.

Thanath Ruchi

Similar Posts