നല്ല നാടന്‍ രുചിയില്‍ എരിപൊരി കാന്താരി ചിക്കന്‍

കേരളത്തില്‍ കൃഷി ചെയ്യുന്നതും നമ്മുടെ ചുറ്റുപാടും ഉണ്ടാകുന്ന ഒന്നാണ് കാന്താരി. എരിവ് വളരെ കൂടുതലാണെങ്കിലും ഇതിന് നല്ല രുചിയായിരിക്കും.നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന പദാര്‍ത്ഥങ്ങളാല്‍ സമ്പുഷ്ടമാണ് കാന്താരി.അസാധ്യ രുചിയുള്ള കാന്താരി ചിക്കന്‍ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

അതിനായി ആദ്യം കാല്‍ കിലോ ചിക്കന്‍ എടുക്കുക.അതില്‍ ഒരു സ്പൂണ്‍ തൈരും ഉപ്പും ചേര്‍ത്ത് കഴുകി എടുക്കണം.എന്നിട്ട് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും കുറച്ച് ഉപ്പും ഇടുക. കൂടാതെ മിക്സിയുടെ ജാറില്‍ 5 അല്ലി വെളുത്തുളളിയും 1 കഷണം ഇഞ്ചിയും എട്ടോ പത്തോ കാന്താരിയും കൂടി ഒന്നു ചതച്ചിടുക. അതില്‍ 1 നാരങ്ങാനീരും ഒഴിച്ച് മിക്സാക്കുക. ഇത് 20 മിനിട്ട് റെസ്റ്റ്‍ ചെയ്യാന്‍ വെയ്ക്കണം.

ഒരു ചീനചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ തിളയ്ക്കുമ്പോള്‍ 10 ചെറിയ ഉളളി മുറിച്ചിട്ടതും 1 സവാള ചെറുതായി മുറിച്ചതും ഇട്ട് വഴറ്റുക.എന്നിട്ട് കറിവേപ്പിലയും ഇടണം.ഇനി മീഡിയം ഫ്ളെയ്മില്‍ വെച്ച് കുറച്ച് മഞ്ഞള്‍പ്പൊടിയും ഇട്ട് നല്ലവണ്ണം ഇളക്കണം. ഇനി കുറച്ച് ക്രഷ് ചെയ്ത കുരുമുളക് ചേര്‍ക്കണം.ഇതിന്‍റെ അളവ് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് എടുക്കാം.കുട്ടികള്‍ക്കൊക്കെ കൊടുക്കുന്നുണ്ടെങ്കില്‍ കുറച്ച് മാത്രം ചേര്‍ത്താല്‍ മതി.ഇതില്‍ കാന്താരിയുടെ എരിവ് തന്നെ ഉണ്ടാകും.

ഇനി മസാല പിടിപ്പിച്ച ചിക്കന്‍ ചേര്‍ത്ത്അടച്ച് വെച്ച് വേവിക്കണം.കുറച്ച് കഴിഞ്ഞ് അത് വെളള നിറമായി വരുമ്പോള്‍ മാത്രമേ കാന്താരി ചേര്‍ക്കേണ്ടതുളളൂ.നിങ്ങള്‍ക്ക് കുറച്ച് ലൂസായിട്ടാണ് കറി വേണ്ടതെങ്കില്‍ ഇതിലേക്ക് തേങ്ങാപാല്‍ ചേര്‍ത്താല്‍ മതി.ചിക്കനില്‍ നിന്ന് വെളളം ഇറങ്ങുന്നതിനാല്‍ വെളളം ചേര്‍ക്കേണ്ട ആവശ്യമില്ല. 5 മിനിട്ട് കഴിയുമ്പോള്‍ ക്രഷ് ചെയ്ത കാന്താരി ഇട്ട് നന്നായി യോജിപ്പിക്കാം.എന്നിട്ട് കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും ഒഴിച്ച് മിക്സാക്കാം. എന്നിട്ട് വാങ്ങി വെയ്ക്കാം. അങ്ങനെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത രുചിയില്‍ സ്പൈസിയായ കാന്താരി ചിക്കന്‍ ഇവിടെ റെഡിയായി.

Thanath Ruchi

Similar Posts