5 മിനിട്ടിൽ പപ്പടം തോരൻ എളുപ്പത്തിൽ ഉണ്ടാക്കാം

കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പപ്പടം. ചോറിന്റെ കൂടെ കഴിക്കാൻ പപ്പടം കാച്ച കയല്ലാതെ ഇത് തോരൻ ഉണ്ടാക്കിയാലും ഇത് നല്ല രുചിയാണ്. അതെങ്ങനെയാണെന്ന് നമുക്ക് നോക്കാം.

അതിനു വേണ്ടി 10 പപ്പടം എടുക്കുക. അത് നിങ്ങൾക്ക് ഇഷ്ടമുള്ള ഷേയ്പ്പിൽ മുറിക്കാം. ചെറുതായോ നീളത്തിലോ വീതിയിലോ മുറിച്ചെടുക്കാം. ഇനി ഒരു ചീനചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോൾ കുറേശ്ശെയായി പപ്പട കഷണങ്ങൾ ഇട്ട് വറുത്ത് കോരി മാറ്റാം. എന്നിട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റാം.

ഇനി ഒരു പാനിൽ ഒന്നര ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 2 വറ്റൽ മുളക് മുറിച്ചിടാം. എന്നിട്ട് 2 ടേബിൾ സ്പൂൺ ചുവന്നുള്ളിയും വെളുത്തുള്ളിയും ചതച്ചതും ഇട്ട് വഴറ്റുക. അത് ഗോൾഡൻ നിറമാവുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇടാം. ഇനി ഒന്നര ടീസ്പൂൺ ചില്ലി ഫ്ലേക്സ് ഇട്ട് നന്നായി ഇളക്കുക.

എന്നിട്ട് കുറച്ച് കറിവേപ്പിലയും അര കപ്പ് ചിരവിയ തേങ്ങയും ഇട്ട് ലോ ഫ്ലെയ്മിൽ വെച്ച് 1 മിനിട്ട് വറുക്കുക. തേങ്ങ നന്നായി വറുത്താലാണ് തേങ്ങ ചേർക്കേണ്ടത്. പപ്പടത്തിൽ ഉപ്പുള്ളതിനാൽ നോക്കിയിട്ട് തേങ്ങയ്ക്ക് ആവശ്യമുള്ള ഉപ്പ് മാത്രം ഇട്ടാൽ മതി. എന്നിട്ട് മിക്സ് ചെയ്ത് വാങ്ങി വെയ്ക്കാം. ഇത് ചൂടോടെ തന്നെ കഴിക്കാൻ നല്ല രുചിയായിരിക്കും. എയർ ടൈറ്റായിട്ടുള്ള കുപ്പിയിൽ ഇട്ടാൽ കുറച്ച് കഴിഞ്ഞും ക്രിസ്പി ആയിരിക്കും.

Thanath Ruchi

Similar Posts