തനി നാ‍‍‍‍‍ടന്‍ രുചിയില്‍ മത്തി വാഴയിലയില്‍ പൊള്ളിച്ചത്

മത്തി ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും.മത്തിയില്‍ നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. മത്തിയില്‍ കാത്സ്യത്തിന്‍റെ അളവ് കൂടുതലാണ്. കൂടാതെ മത്തി സ്ഥിരമായി കഴിച്ചാല്‍ വയറിലെ കൊഴുപ്പ് ഇല്ലാതാകും. അധികം എണ്ണയൊന്നും ചേര്‍ക്കാതെ ഹെല്‍ത്തിയായി മത്തി വാഴയിലയില്‍ പൊള്ളിച്ചതിന്‍റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്.

അതിനായി 12 മത്തി എടുത്ത് മുറിച്ച് ഉപ്പും വിനാഗിരിയും ചേര്‍ത്ത് നല്ലവണ്ണം കഴുകി എടുക്കുക. ഇനി അതില്‍ വരയിടുക. എന്നാല്‍ മാത്രമേ മത്തിയില്‍ മസാല പിടിക്കുകയുളളൂ. ഇനി ഇതിനു വേണ്ട മസാല തയ്യാറാക്കണം.

അതിനായി മിക്സിയുടെ ചെറിയ ജാറില്‍ അര ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 1 ടീസ്പൂണ്‍പൂണ്‍ പെരിംജീരകം പൊടിയും ഇടണം.നിങ്ങളുടെ എരിവിന് അനുസരിച്ച് കുരുമുളകിന്‍റെയും മുളക്പൊടിയുടെയും അളവ് എടുക്കാം. പിന്നെ 1 ടീസ്പൂണ്‍ കാശ്മീരി മുളക്പൊടിയും 4 ചുവന്നുള്ളി തോല് കളഞ്ഞതും ചെറിയ കഷണം ഇഞ്ചിയും ഇടുക. 6 വെളുത്തുള്ളി തോല് കളഞ്ഞതും 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ഇട്ട് 2 ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കണം. എന്നിട്ട് കൈ കൊണ്ട് തന്നെ മീനില്‍ പുരട്ടാം.ഈ സമയത്താണ് നമ്മള്‍ ഇതില്‍ ഓയില്‍ ചേര്‍ക്കുന്നത്. പിന്നെ ഓയിലൊന്നും ആവശ്യമില്ല. 2 സ്പൂണ്‍ ഓയില്‍ ഒഴിച്ച് മിക്സാക്കാം.എന്നിട്ട് അര മണിക്കൂര്‍ റെസ്റ്റ് ചെയ്യാന്‍ വെയ്ക്കാം.

ഇനി ഒരു തവ ചൂടാക്കി അതില്‍ വാഴയില വെച്ച് വാടിയാല്‍ മസാല പുരട്ടിയ മീന്‍ ഇടാം.എന്നിട്ട് വേറെ വാഴയില വെച്ച് മൂടി കൊണ്ട് അടച്ചു വെയ്ക്കാം. ലോ ഫ്ളെയ്മില്‍ 15 മിനിട്ട് വേവിക്കാം. അപ്പോഴേക്കും കുരുമുളകിന്‍റെയും വെളുത്തുളളിയുടെയുമൊക്കെ നല്ല മണം വരും. വെന്താല്‍ തവ ചെരിച്ച് വേറെ ഇലയിലേക്ക് തിരിച്ചിടാം.എന്നിട്ട് മുകള്‍ ഭാഗവും വേവിക്കാം. എന്നിട്ട് ഇറക്കി വെയ്ക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →