കയ്പ്പില്ലാത്ത വടുകാപുളി നാരങ്ങ അച്ചാർ രുചികരമായി തയ്യാറാക്കാം
ഓണസദ്യയിൽ ഉണ്ടാകുന്ന ഒരു പ്രധാന തൊടുകറിയാണ് വടുകാപുളി നാരങ്ങ അച്ചാർ. ഇതെങ്ങിനെ ആണ് ഉണ്ടാക്കുന്നതെന്ന് നോക്കൂ..
ആദ്യം ഒരു മീഡിയം വലുപ്പത്തിൽ ഉള്ള വടുകാപ്പുളി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അതിന്റെ പുറത്തുള്ള തോലും, ഉള്ളിലുള്ള കുരുവും എല്ലാം കളഞ്ഞു വക്കുക. അതിനു ശേഷം ചെറുതായി അരിഞ്ഞു എടുക്കുക. ഇനി അതിലേക്ക് നാലു പച്ചമുളക് ചെറുതായി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. (കാന്താരി മുളക് ഉണ്ടെങ്കിൽ ചേർത്ത് കൊടുക്കണം.) ഇനി പാകത്തിന് ഉപ്പ്, മൂന്നു സ്പൂൺ മുളക്പൊടി എന്നിവ ചേർത്ത് കൊടുക്കുക. ഒരു തണ്ട് ചെറുതായി അരിഞ്ഞ കറിവേപ്പിലയും മൂന്നു സ്പൂൺ പച്ചവെളിച്ചെണ്ണയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി അര സ്പൂൺ കായംപൊടിയും, അര സ്പൂൺ ഉലുവപൊടിയും കൂടി ചേർത്ത് കൈ വച്ചു തന്നെ നന്നായി മിക്സ് ചെയ്തു എടുക്കുക. ( നാരങ്ങയും, പച്ചമുളകും, കറിവേപ്പിലയും കൂടി ഇപ്പോൾ തന്നെ നല്ല ഒരു മണം വരുന്നുണ്ടാകും.) ഇനി ഈ മിക്സ് അര മണിക്കൂർ റെസ്റ് ചെയ്യാൻ വേണ്ടി വക്കണം.
അര മണിക്കൂറിന് ശേഷം നമുക്ക് അതിലേക്ക് വറവ് ഇട്ടു കൊടുക്കണം. ഒരു പാൻ വച്ചു ചൂടാക്കി നാലു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. നന്നായി പൊട്ടിയ ശേഷം നാലു വറ്റൽമുളകും കൂടി ചേർത്ത് അച്ചാറിലെക്ക് ചേർത്ത് കൊടുക്കുക. ഇനി അര ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം ചേർത്ത് കൊടുക്കുക. ഈ സമയത്ത് ഉപ്പ് നോക്കി കുറവ് ഉണ്ടെങ്കിൽ ചേർത്ത് കൊടുക്കണം. ഒരു സ്പൂൺ വിനിഗർ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുത്താൽ അടിപൊളി വടുകാപ്പുളി നാരങ്ങ അച്ചാർ റെഡി… !!
