നല്ല നാടൻ സ്വാദിൽ തേങ്ങാ ചോറ്, ഈ രീതിയിൽ വച്ചു കഴിച്ചാൽ പിന്നെ എന്നും തേങ്ങാ ചോറ് മതിയെന്നാകും

നല്ല നാടൻ സ്വാദിൽ തേങ്ങാ ചോറ്. ഈ രീതിയിൽ വച്ചു കഴിച്ചാൽ പിന്നെ എന്നും തേങ്ങാ ചോറ് മതിയെന്നാകും. അപ്പോൾ എങ്ങിനെയാണ് തേങ്ങാ ചോറ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടു കപ്പ് മട്ട അരി നന്നായി കഴുകി വെള്ളം ഊറ്റി വക്കണം. (ഏത് അരി കൊണ്ടും തേങ്ങാ ചോറ് തയ്യാറാക്കാം. പക്ഷെ മട്ട അരി കൊണ്ടു തേങ്ങാ ചോറ് വെക്കുമ്പോൾ ആണ് ടേസ്റ്റ് കൂടുതൽ ഉണ്ടാവുക. )ഇനി ഒരു തേങ്ങ ചിരകി വക്കണം. ചെറിയ ഉള്ളി തോല് കളഞ്ഞു വൃത്തിയായി കഴുകി വക്കണം.

ഇനി കഴുകി വച്ചിരിക്കുന്ന അരിയിൽ ഒരു വലിയ തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ഇരുന്നൂറ്റി അമ്പത് ഗ്രാം വൃത്തിയായി കഴുകി വച്ചിരിക്കുന്ന ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക. ( ചെറിയ ഉള്ളി നന്നായി കഴുകി രണ്ടായി കട്ട്‌ ചെയ്തിട്ട് വേണം ഇടുവാൻ. )അതിനു ശേഷം അര കപ്പ് ഉലുവ രണ്ടു മണിക്കൂർ കുതിർത്തതും, ഒരു ചെറിയ സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ്‌ ചെയ്യണം. അരിയും, ഉലുവയും, തേങ്ങയും, ഉള്ളിയും കൂടി പത്തു മിനിറ്റ് നന്നായി മിക്സ്‌ ചെയ്തു കൊണ്ടിരിക്കണം. അതിനു ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കാൻ വെക്കണം. ( വേവിക്കുന്ന വെള്ളം നമ്മൾ ഊറ്റി കളയുന്നില്ല. അതിൽ തന്നെ വച്ചു വറ്റിച്ചു കളയുകയാണ് ചെയ്യേണ്ടത്. അതു കൊണ്ടു അധികം വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. അരി വേകുന്നതിനുള്ള വെള്ളം മാത്രം വച്ചാൽ മതി. )

അരി നന്നായി അടച്ചു വച്ചു ചെറിയ ചൂടിൽ വേവിക്കുക. പകുതി വെന്തു വന്നാൽ അതിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ചോറ് ഇടക്കിടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. വെള്ളം നന്നായി വറ്റി ചോറ് വെന്തു വന്നാൽ വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ സൂപ്പർ ടേസ്റ്റി ആയ തേങ്ങാ ചോറ് തയ്യാർ. ഇത് ചിക്കൻ കറിയുടെ കൂടെയോ, മട്ടൻ കറിയുടെ കൂടെയോ അടിപൊളി കോമ്പിനേഷൻ ആണ്…!!

Thanath Ruchi

Similar Posts