എന്നും സ്ഥിരം തോരൻ കഴിച്ചു മടുത്തോ? എങ്കിൽ ഇതാ വെറൈറ്റി ആയ ഒരു മത്തങ്ങാ തോരൻ

അപ്പോൾ വളരെ ഈസി ആയി എങ്ങിനെ ആണ് മത്തങ്ങാ തോരൻ റെഡി ആക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ഇടത്തരം വലുപ്പത്തിൽ ഉള്ള മത്തങ്ങ ചെറിയ കഷണങ്ങൾ ആയി കട്ട്‌ ചെയ്തു വക്കുക. അതിനു ശേഷം നല്ല വൃത്തിയായി കഴുകി ഊറ്റി വക്കുക. ഇനി പത്തു ചെറിയ ഉള്ളി തോൽ കളഞ്ഞു വക്കുക. കുറച്ചു വെളുത്തുള്ളിയും തോൽ കളഞ്ഞു വക്കുക.

ഇനി നമുക്ക് തോരൻ തയ്യാറാക്കാൻ തുടങ്ങാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് രണ്ടു സ്പൂൺ കടുക് ഇട്ടു കൊടുക്കുക. കടുക് പൊട്ടി വന്നാൽ അതിലേക്ക് ചെറിയ ഉള്ളിയും, വെളുത്തുള്ളിയും കൂടി നന്നായി ചതച്ചത് ചേർത്ത് കൊടുക്കുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക. ഇനി അതിലേക്ക് ഒന്നര സ്പൂൺ മുളക്പൊടിയും, കാൽ സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് നന്നായി വഴറ്റുക.(മത്തങ്ങക്ക് മധുരം ഉള്ളത് കൊണ്ടു കൂടുതൽ എരിവ് ചേർക്കുന്നത് നല്ലതാണ്. ) ഇനി രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. പൊടിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കുക. ഇനി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മത്തൻ കഷണങ്ങൾ ചേർത്തു കൊടുക്കണം. പാകത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇനി നല്ല വണ്ണം മിക്സ്‌ ചെയ്തു എടുക്കുക. അതിനു ശേഷം ഒരു മൂടി വച്ചു നന്നായി വേവിക്കണം. ചെറിയ ചൂടിൽ  വേണം വേവിച്ചു എടുക്കാൻ. ( ഇതിലേക്ക് വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ആവിയിൽ തന്നെ വെന്തോളും. വെള്ളം ചേർത്താൽ വെന്തു ഉടഞ്ഞു പോകും. )

പത്തു മിനിറ്റ് കഴിഞ്ഞു മൂടി തുറന്ന് നന്നായി ഇളക്കി കൊടുക്കണം. മത്തങ്ങ വെന്തു വന്നാൽ ഗ്യാസ് ഓഫ്‌ ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി മത്തങ്ങാ തോരൻ തയ്യാർ… !! ഇതു ചോറിന് ബെസ്റ്റ് സൈഡ് ഡിഷ്‌ ആണ്. മാത്രമല്ല സൂപ്പർ ടേസ്റ്റ് ആണ്.

Thanath Ruchi

Similar Posts