വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഗോതമ്പു കിണ്ണത്തപ്പം വളരെ എളുപ്പത്തിൽ. അപാര ടേസ്റ്റ് ആണ്

അപ്പോൾ എങ്ങിനെയാണ് ഈ ഡിഷ് തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം ഇരുന്നൂറ്റിഅമ്പത് ഗ്രാം ശർക്കര അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ഉരുക്കി എടുക്കണം. അതിനു ശേഷം നന്നായി അരിച്ചു മാറ്റി വക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു പിടി അണ്ടിപ്പരിപ്പ് ചേർത്ത് കൊടുക്കുക. റോസ്റ്റ് ചെയ്തു വാങ്ങി വക്കണം. അതിനുശേഷം നല്ല പഴുത്ത ഏത്തപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക. ചെറുതായി, തവി കൊണ്ടു തന്നെ ഉടച്ചു എടുക്കണം. അതിനു ശേഷം ഒരു കപ്പ് ചിരകിയ തേങ്ങ ചേർത്ത് കൊടുക്കുക. ഒന്നു കൂടി നന്നായി വഴറ്റുക. ഇനി അതിലേക്ക് അര സ്പൂൺ ഏലക്കപൊടിയും, വറുത്തു മാറ്റി വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് കൂടി ചേർത്ത് കൊടുക്കണം. നന്നായി മിക്സ്‌ ചെയ്ത ശേഷം ഗ്യാസ് ഓഫ്‌ ചെയ്യുക.

ഇനി മിക്സിയുടെ ജാറിൽ ഒരു കപ്പ്‌ ഗോതമ്പ് പൊടിയും ശർക്കര പാനിയും കൂടി നന്നായി അടിച്ചു എടുക്കണം. അര ഗ്ലാസ്‌ വെള്ളം കൂടി ചേർത്ത് അടിച്ചു എടുക്കുക. ഇനി ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. മാവ് ദോശ മാവിന്റെ ലൂസ് ഉണ്ടായിരിക്കണം. ഇനി നമ്മൾ റോസ്റ്റ് ചെയ്തിരിക്കുന്ന പഴംമിക്സ്‌ ചേർത്ത് കൊടുക്കണം. ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഇത് ആവിയിൽ വേവിച്ചു എടുക്കണം. ഇനി ഈ മാവ് ഒരു കിണ്ണത്തിൽ ഒഴിച്ച് കൊടുക്കണം. അതിനു മുൻപ് കിണ്ണത്തിൽ അൽപ്പം നെയ്യ് തടവുക. ഇനി ഒരു ഇഡ്ഡലി തട്ടിൽ വെള്ളം തിളപ്പിച്ച്‌ അതിലേക്ക് കിണ്ണം വച്ചു അടച്ചു വച്ചു വേവിക്കുക. അര മണിക്കൂർ കഴിഞ്ഞാൽ അടപ്പ് തുറന്നു നമ്മുടെ കിണ്ണത്തപ്പം പുറത്തെക്ക് എടുക്കുക. ഇപ്പോൾ അടിപൊളിയായ അപ്പം തയ്യാർ.!

Thanath Ruchi

Similar Posts