ഏത്തപ്പഴം കൊണ്ടു അടിപൊളി നാലുമണി പലഹാരം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന സ്നാക്ക്

അപ്പോൾ എങ്ങിനെയാണ് ഈ പലഹാരം തയ്യാറാക്കി എടുക്കുന്നത് എന്നു നോക്കാം. ഇതിനു വേണ്ടി നല്ല പഴുത്ത രണ്ടു പഴം വേണം. പഴം ചെറുതായി മുറിച്ചു വക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിനു ശേഷം ഒരു പിടി അണ്ടിപരിപ്പും, ഒരു പിടി മുന്തിരിയും ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയ ശേഷം അതിലേക്ക് ഏത്തപ്പഴം അരിഞ്ഞു വച്ചിരിക്കുന്നത് ചേർത്ത് നന്നായി വഴറ്റുക. ചെറിയ ചൂടിൽ വഴറ്റിഎടുക്കണം. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയി വന്നാൽ അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. നന്നായി മിക്സ്‌ ചെയ്തു രണ്ടു മിനിറ്റ് വഴറ്റി ഗ്യാസ് ഓഫ്‌ ചെയ്യണം.

ഇനി നമ്മുടെ മിക്സ്‌ തണുത്ത ശേഷം അതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാര, രണ്ടു സ്പൂൺ അരിപൊടി, മൂന്നു സ്പൂൺ ബ്രെഡ് പൊടിച്ചത്, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി പത്തു ഈന്തപ്പഴം കുരു കളഞ്ഞു ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി എല്ലാം കൂടി നന്നായി കൈ കൊണ്ടു തന്നെ മിക്സ്‌ ചെയ്യുക. അതിനു ശേഷം ഓരോ ഉരുളകളായി ഉരുട്ടി എടുക്കുക. ലഡ്ഡുവിന്റെ വലുപ്പത്തിൽ ഉരുട്ടി എടുത്താൽ മതി. ഇനി ഈ ഉരുട്ടി എടുത്ത ഉരുളകൾ ബ്രെഡ് പൊടിച്ചതിൽ പൊതിഞ്ഞു മാറ്റി വക്കുക.

ഇനി നമുക്ക് ഇത് വെളിച്ചെണ്ണയിൽ പൊരിച്ചു എടുക്കണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനു ശേഷം ഉരുളകൾ ഓരോന്നായി അതിലേക്ക് വച്ചു കൊടുക്കുക. ചെറിയ ചൂടിൽ വേണം പൊരിച്ചു എടുക്കാൻ. നല്ല ഗോൾഡൻ ബ്രൗൺ നിറം വന്നാൽ കോരി മാറ്റുക. അധികം നേരം പൊരിക്കേണ്ട ആവശ്യം ഇല്ല. പഴം വഴറ്റി എടുത്തത് ആണല്ലോ. ഇപ്പോൾ നമ്മുടെ അടിപൊളി ടീ സ്നാക്ക് തയ്യാർ.! നല്ല ചൂട് ചായയുടെ കൂടെ കഴിച്ചു നോക്കൂ. പ്ലേറ്റ് കാലിയാകുന്നത് അറിയുകയെ ഇല്ല.

Thanath Ruchi

Similar Posts