ചായ തിളപ്പിക്കുമ്പോഴേക്കും തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈസി ബ്രെഡ് ബജ്ജി

ബ്രെഡ് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നാലുമണി പലഹാരം. ആദ്യം അഞ്ചു സ്ലൈസ് ബ്രെഡ് നാലായി കട്ട്‌ ചെയ്തു വക്കുക. ഇനി നമുക്ക് ഇത് മുക്കി പൊരിക്കാൻ ആവശ്യമായ ഒരു ബാറ്റർ റെഡി ആക്കി എടുക്കണം. അതിനു വേണ്ടി ഒരു പാത്രത്തിൽ അര കപ്പ് കടല മാവ് ചേർത്ത് കൊടുക്കുക. ഇനി ഒരു സ്പൂൺ അരിപ്പൊടി, ഒരു സ്പൂൺ മുളക്പൊടി, രണ്ടു നുള്ള് കായംപൊടി, ഒരു നുള്ള് ഉപ്പ്, ഒരു തണ്ട് കറിവേപ്പിലയും, മല്ലിയിലയും ചെറുതായി അരിഞ്ഞത് എന്നിവയും അര ഗ്ലാസ്‌ വെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. കുറച്ചു കട്ടിയിൽ വേണം ബാറ്റർ റെഡി ആക്കി എടുക്കാൻ.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് ബ്രെഡ് മുക്കി പൊരിച്ചു എടുക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. എണ്ണ നന്നായി ചൂടായി വന്നാൽ അതിലേക്ക് ഒരു ബ്രെഡ് പീസ് എടുത്തു ബാറ്ററിൽ മുക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഇനി ചൂട് നന്നായി കുറച്ചു വക്കുക. പെട്ടെന്ന് കരിഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. ഒരു സൈഡ് മൊരിഞ്ഞു വന്നാൽ തിരിച്ചു ഇട്ടു കൊടുക്കണം. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ വാങ്ങി വക്കുക. ഇങ്ങിനെ തന്നെ ഓരോ ബ്രഡും പൊരിച്ചു എടുക്കുക. പുറത്തു മാവിന്റെ ഉപ്പും, എരിവും ഉള്ളിൽ ബ്രഡിന്റെ ചെറിയ മധുരം. എല്ലാം കൂടി അടിപൊളി ടേസ്റ്റ് ആണ്. ഇപ്പോൾ നമ്മുടെ അടിപൊളി ബ്രെഡ് ബജ്ജി തയ്യാർ… !!നല്ല ചായയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts