|

അടിപൊളി സ്പൈസി ചിക്കൻ റോസ്റ്റ് കഴിച്ചു നോക്കിയിട്ടുണ്ടോ? കിടിലൻ ടേസ്റ്റ് ആണെന്ന് പറയാതെ വയ്യ

അപ്പോൾ എങ്ങിനെ ആണ് ഈ റെസിപ്പി തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കിലോ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വക്കുക. ( ചിക്കൻ കഴുകിയ ശേഷം വെള്ളം നന്നായി ഊറ്റി കളയണം. )

ഇനി ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ചൂടായി വന്നാൽ രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ഇനി അതിലേക്ക് രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. നല്ല വണ്ണം വാടി വന്നാൽ രണ്ടു പച്ചമുളക് അരിഞ്ഞതും, നാലു തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റുക.

അതിനു ശേഷം രണ്ടു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ കുരുമുളക് പൊടി, രണ്ടു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറി വന്നാൽ അതിലേക്ക് ചിക്കൻ പീസ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. ഇനി ഇതിലേക്ക് വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ത൭ കുറച്ചു അടച്ചു വച്ചു വേവിക്കുക. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്.

ചിക്കൻ നന്നായി വെന്തു വന്നാൽ അതിലേക്ക് നാലു സ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് കൊടുക്കുക. രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അഞ്ചു മിനിറ്റ് കൂടി അടച്ചു വച്ചു വേവിക്കുക. ഇങ്ങിനെ ചെയ്യുമ്പോൾ നമ്മുടെ ചിക്കന് നല്ല ഒരു കളർ കിട്ടും. നല്ല ടേസ്റ്റ് ആണ്. ഇനി നല്ല വണ്ണം മൊരിഞ്ഞു എണ്ണ തെളിഞ്ഞു വന്നാൽ ത൭ ഓഫ്‌ ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി സ്പൈസി ചിക്കൻ റോസ്റ്റ് തയ്യാർ… !! അപ്പത്തിന്റെ കൂടെയും പത്തിരിയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts