ബാക്കി വരുന്ന ചോറ് കൊണ്ടു അടിപൊളി സോഫ്റ്റ്‌ ആയ കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാം

എങ്ങിനെയാണ് ഈ സോഫ്റ്റ്‌ ആയ കിണ്ണത്തപ്പം തയ്യാറാക്കി എടുക്കുന്നത് എന്നു നോക്കാം. ആദ്യം ഇരുനൂറു ഗ്രാം ശർക്കര അര ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി ഉരുക്കി എടുക്കണം. അതിനു ശേഷം അരിച്ചു ചൂടാറാൻ വേണ്ടി മാറ്റി വക്കുക.

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു കപ്പ് ചോറ്, നാലു ഏലക്ക, രണ്ടു സ്പൂൺ കോൺഫ്ലോർ, ഒരു നുള്ള് ഉപ്പ് എന്നിവ രണ്ടു കപ്പ് തേങ്ങാപാൽ ഒഴിച്ച് നന്നായി അരച്ചു എടുക്കുക. ( ഒരു തേങ്ങയുടെ പാൽ എടുക്കേണ്ടി വരും. )

ഇനി അരച്ചു വച്ച മിക്സ്‌ ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് നമ്മൾ ഉരുക്കി വച്ചിരിക്കുന്ന ശർക്കര പാനിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിനുശേഷം അടുപ്പിൽ വച്ചു ചെറു ചൂടിൽ കുറുക്കി എടുക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞാൽ രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. കൈ എടുക്കാതെ ഇളക്കി കൊണ്ടേ ഇരിക്കണം. അല്ലെങ്കിൽ ചിലപ്പോൾ അടിയിൽ പിടിക്കും. ഒന്നുകൂടി കുറുകി വന്നാൽ രണ്ടു സ്പൂൺ നെയ്യ് ചേർത്ത് നന്നായി വഴറ്റുക.

നന്നായി അടിയിൽ നിന്ന് വിട്ടു വരുന്ന പാകമായാൽഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് അടുപ്പിൽ നിന്ന് വാങ്ങി വക്കണം. അതിനുശേഷം ചൂടോടെ തന്നെ ഈ കൂട്ട് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക. ഇഷ്ടമുള്ള ഷേപ്പിലുള്ള പാത്രത്തിലേക്ക് മാറ്റാം. ( ആ പാത്രത്തിൽ നെയ്യ് പുരട്ടിയിട്ടുണ്ടാകണം. )

ഇനി ഒരു മണിക്കൂർ ചൂടാറാൻ വേണ്ടി മാറ്റി അടച്ചു വക്കുക.( ചൂടാറുന്നതിന് മുൻപ് എടുത്താൽ ഷേപ്പിൽ കിട്ടുകയില്ല. ) ഇനി മറ്റൊരു പാത്രത്തിലേക്ക് തട്ടുക.ഇപ്പോൾ നമ്മുടെ അടിപൊളി കിണ്ണത്തപ്പം തയ്യാർ… !! നാലുമണി നേരത്ത് കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ പറ്റിയ നല്ലൊരു അപ്പമാണ് ഇത്.

Thanath Ruchi

Similar Posts