|

ബീഫ് റോസ്റ്റിനെ വെല്ലുന്ന ടേസ്റ്റിൽ സൂപ്പർ ടേസ്റ്റി സോയ ചങ്ക്‌സ് റോസ്റ്റ്; ഈ രീതിയിൽ വച്ചാൽ പാത്രം കാലിയാകും

അപ്പോൾ എങ്ങിനെയാണ് സോയ ചങ്ക്‌സ് റോസ്റ്റ് തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം നൂറു ഗ്രാം സോയ തിളച്ച വെള്ളത്തിൽ പത്തു മിനിറ്റ് ഇട്ടു വക്കുക. അപ്പോഴേക്കും സോയ നന്നായി വീർത്തു സോഫ്റ്റ്‌ ആയി വരും. അതിനു ശേഷം മൂന്നു തവണ വൃത്തിയായി കഴുകി എടുക്കണം. ശേഷം നന്നായി പിഴിഞ്ഞ് മാറ്റി വക്കുക. പിഴിഞ്ഞ് എടുത്തില്ലെങ്കിൽ അതിൽ വെള്ളത്തിന്റെ ചുവ ഉണ്ടായിരിക്കും.

അപ്പോഴേക്കും ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ചൂടായി വന്നാൽ അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കണം. ഒന്നു വഴറ്റിയ ശേഷം ചെറുതായി അരിഞ്ഞ ഒരു സവാള ചേർത്ത് നന്നായി വഴറ്റുക. നന്നായി വാടി വന്നാൽ അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, ഒന്നര സ്പൂൺ മല്ലിപൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല, ഒരു സ്പൂൺ കുരുമുളക്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക.

രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുക്കണം. മസാലയുടെ പച്ചമണം മാറി വന്നാൽ അതിലേക്ക് ഊറ്റി വച്ചിരിക്കുന്ന സോയ ചങ്ക്‌സ് ചേർത്ത് കൊടുക്കുക. അതിനു ശേഷം അര ഗ്ലാസ്‌ വെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇനി പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. അതിനു ശേഷം അടച്ചു വച്ചു വേവിക്കണം. ഇടക്കിടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. കറി പോലെ വേണമെങ്കിൽ കൂടുതൽ വെള്ളം ചേർത്ത് കൊടുത്താൽ മതിയാകും. വെള്ളം നന്നായി വറ്റി സോയ നന്നായി വെന്തു വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. അൽപ്പം മല്ലിയില കൂടി തൂവിയാൽ അടിപൊളി സോയ ചങ്ക്‌സ് റോസ്റ്റ് തയ്യാർ… !! ചോറിന്റെ കൂടെയും, ചപ്പാത്തിയുടെ കൂടെയും ദോശയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts