ചില്ലി ചിക്കന്റെ അതെ രുചിയിൽ ചില്ലി സോയ തയ്യാറാക്കാം

അടിപൊളി ചില്ലി സോയ.. വേറിട്ട ഒരു രുചിക്കൂട്ട്. ചില്ലി ചിക്കന്റെ അതേ രുചിയിൽ..

അപ്പോൾ നമുക്ക് എങ്ങിനെയാണ് ചില്ലി സോയ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കണം. അതിലേക്ക് കഴുകി വച്ചിരിക്കുന്ന നൂറു ഗ്രാം സോയ ചേർത്ത് കൊടുക്കുക. പാകത്തിന് ഉപ്പും ചേർത്ത് രണ്ടു മിനിറ്റ് വേവിക്കണം. അതിനു ശേഷം ചൂടാറിയാൽ നന്നായി വെള്ളം പിഴിഞ്ഞ് കളഞ്ഞു മാറ്റി വക്കുക.

ഇനി നമുക്ക് മസാല റെഡി ആക്കി എടുക്കണം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ കുരുമുളക് പൊടി, അര സ്പൂൺ മഞ്ഞൾപൊടി, രണ്ടു സ്പൂൺ മൈദ, രണ്ടു സ്പൂൺ കോൺ ഫ്ലോർ രണ്ടു സ്പൂൺ തൈര്, ഒരു മുട്ട, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് പിഴിഞ്ഞു വച്ചിരിക്കുന്ന സോയബീൻ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ശേഷം അര മണിക്കൂർ റെസ്റ് ചെയ്യാൻ വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ആവശ്യമുള്ള ഓയിൽ ഒഴിച്ച് കൊടുക്കുക. ചൂടായി വന്നാൽ സോയ ഓരോന്നായി ഇട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കണം.

ഇനി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ചൂടായി വന്നാൽ ഒരു സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒരു സവാള ചതുരത്തിൽ കട്ട്‌ ചെയ്തത് ഇട്ടു കൊടുക്കണം. ഒരു ക്യാപ്സിക്കവും ചതുരത്തിൽ കട്ട്‌ ചെയ്തു ചേർത്ത് ഹൈ ഫ്ലൈമിൽ ഒരു മിനിറ്റ് വഴറ്റുക. അതിനുശേഷം രണ്ടു സ്പൂൺ ടൊമാറ്റോ സോസ്, ഒന്നര സ്പൂൺ സോയ സോസ് എന്നിവ ചേർത്ത് പാകത്തിന് ഉപ്പും കൂടി ചേർത്ത് ഒന്നു വഴറ്റുക. ഇനി അതിലേക്ക് നമ്മൾ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന സോയ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. രണ്ടു മിനിറ്റ് കൂടിയ ചൂടിൽ മിക്സ്‌ ചെയ്തു വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ചില്ലി സോയ തയ്യാർ… !!

Thanath Ruchi

Similar Posts