നല്ല നാടൻ പാഷൻ ഫ്രൂട്ട് ചമ്മന്തി കഴിച്ചു നോക്കിയിട്ടുണ്ടോ!! ഇത്രയും ടേസ്റ്റി ആയ ചമ്മന്തി കഴിച്ചു നോക്കാതിരിക്കല്ലേ

അപ്പോൾ എങ്ങിനെയാണ് ഇത്രയും ടേസ്റ്റ് ഉള്ള ചമ്മന്തി തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാഷൻ ഫ്രൂട്ട് കഴുകി മുറിച്ചു അതിനുള്ളിലെ പൾപ്പ് എടുത്തു വക്കുക. അതിനു ശേഷം അതിലെ കറുത്ത കുരു പെടാതെ ജ്യൂസ്‌ മാത്രം അരിച്ചു മാറ്റി വക്കണം. ഇനി അര മുറി തേങ്ങ ചിരകി വക്കണം.

ഇനി ഒരു മിക്സിയുടെ ചെറിയ ജാറിൽ അര മുറി തേങ്ങ, രണ്ടു പച്ചമുളക്, പാകത്തിന് ഉപ്പ്, ചെറിയ കഷ്ണം ഇഞ്ചി, നാലു ചെറിയ ഉള്ളി, പിന്നെ നമ്മൾ എടുത്തു വച്ചിരിക്കുന്ന പാഷൻ ഫ്രൂട്ടിന്റെ ജ്യൂസ്‌ എന്നിവ ചേർത്ത് ചെറുതായി അടിച്ചു എടുക്കുക. നല്ലവണ്ണം അരയാൻ പാടില്ല.

ശേഷം രണ്ടു കറിവേപ്പില കൂടി ചേർത്ത് മിക്സ്‌ ചെയ്യണം. ( പുളിക്ക് അനുസരിച്ചു ജ്യൂസ്‌ ചേർത്ത് കൊടുക്കുക. )ഇപ്പോൾ നമ്മുടെ അടിപൊളി പാഷൻ ഫ്രൂട്ട് ചമ്മന്തി തയ്യാർ… !! ഇനി മറ്റൊരു പാത്രത്തിലേക്ക് മാറ്റി സെർവ്വ് ചെയ്യാം. ചോറിന്റെ കൂടെയും, കഞ്ഞിയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ് ഈ ചമ്മന്തി.

Thanath Ruchi

Similar Posts