വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ബ്രഡ് കൊണ്ടുള്ള ഉപ്പുമാവ്

ഈ വിഭവം രാവിലെയും വൈകുന്നേരവും ഒരുപോലെ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. നേരം വൈകിയ നേരത്ത് ബ്രെഡ് നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ ഈ വിഭവം വളരെ പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം.

അപ്പോൾ എങ്ങിനെയാണ് ബ്രെഡ് ഉപ്പുമാവ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം പത്തു പീസ് ബ്രെഡ് മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചു വക്കണം.

ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. അതിനു ശേഷം ഒരു സ്പൂൺ കടുകും, ഒരു സ്പൂൺ ഉഴുന്നു പരിപ്പും ചേർത്ത് പൊട്ടിക്കുക. അതിനു ശേഷം രണ്ടു വറ്റൽമുളകും, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിനുശേഷം ഒരു കാരറ്റ് ഗ്രേറ്റ്‌ ചെയ്തതും, നാലു ബീൻസ് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. ( നമുക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചേർത്ത് കൊടുക്കാം. )

നന്നായി വെന്തു വന്നാൽ അതിലേക്ക് നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന ബ്രെഡ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അര മുറി തേങ്ങാ ചിരകിയത് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. അൽപ്പം മല്ലിയില കൂടി തൂവിയാൽ അടിപൊളി ഈസി ബ്രെഡ് ഉപ്പുമാവ് തയ്യാർ… !!

Thanath Ruchi

Similar Posts