നല്ല ടേസ്റ്റി ആയ വെജ് ബ്രെഡ് റോൾ തയ്യാറാക്കിയാൽ പ്ലേറ്റ് കാലിയാകുന്നത് അറിയുകയെ ഇല്ല

നല്ല ടേസ്റ്റി ആയ വെജ്. ബ്രെഡ് റോൾ തയ്യാറാക്കിയാൽ പ്ലേറ്റ് കാലിയാകുന്നത് അറിയുകയെ ഇല്ല. അപ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ എങ്ങിനെയാണ് വെജ്. ബ്രെഡ് റോൾ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു ഉരുളൻകിഴങ്ങ് നന്നായി പുഴുങ്ങി പൊടിച്ചു വക്കുക. അതിനു ശേഷം ആറു ബീൻസ്, ഒരു കാരറ്റ്, ഒരു സവാള, രണ്ടു പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു വക്കുക. അര കപ്പ് ഗ്രീൻ പീസ് വേവിച്ചു എടുക്കുക.

ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിനു ശേഷം രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ശേഷം സവാള ചേർത്ത് കൊടുക്കുക. ശേഷം കാരറ്റും, ബീൻസ്, ഗ്രീൻപീസ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. രണ്ടു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. അതിനു ശേഷം ഒരു സ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക. നന്നായി വഴറ്റുക. ഇനി നമ്മൾ പുഴുങ്ങി പൊടിച്ചു വച്ചിരിക്കുന്ന ഉരുളൻകിഴങ്ങ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അവസാനം കുറച്ചു മല്ലിയിലയും കറിവേപ്പിലയും ചേർത്ത് വാങ്ങി ചൂടാറാൻ വക്കണം.

ഇനി ഒരു പത്തു ബ്രെഡ് എടുത്തു അതിന്റെ നാലു സൈഡും കട്ട്‌ ചെയ്യുക. ഈ കട്ട്‌ ചെയ്തു മാറ്റിയ ബ്രൗൺ പീസ് ഒന്നു ചൂടാക്കി പൊടിച്ചു വക്കണം. ഇനി ഒരു ബ്രെഡ് എടുത്തു വെള്ളത്തിൽ ഒന്നു നന്നായി മുക്കി പിഴിഞ്ഞു എടുക്കുക. അതിനു ശേഷം ഒരു സ്പൂൺ വെജ്. മസാല അതിലേക്ക് വച്ചു കൊടുക്കുക. അതിനുശേഷം നന്നായി റോൾ ചെയ്തു എടുക്കണം. ( കയ്യിൽ വച്ചു തന്നെ ചുരുട്ടി എടുത്താൽ മതി. ) ഓരോ ബ്രെഡും ഇങ്ങിനെ ചെയ്തു എടുക്കുക. അതിനു ശേഷം ബ്രെഡ് പൊടിയിൽ പൊതിഞ്ഞു വക്കണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി പൊരിച്ചു എടുക്കാൻ ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഓരോ ബ്രെഡ് റോൾ ഇട്ടു കൊടുത്തു ഫ്രൈ ചെയ്തു വാങ്ങുക. ( ചെറിയ ചൂടിൽ വേണം പൊരിച്ചു എടുക്കാൻ.) ഇപ്പോൾ നമ്മുടെ അടിപൊളി വെജ്. ബ്രെഡ് റോൾ തയ്യാർ… !!

Thanath Ruchi

Similar Posts