ബ്രെഡ് ഇരിക്കുന്നുണ്ടോ എങ്കിൽ ഇതാ അടിപൊളി ബ്രെഡ് ലഡ്ഡു

നല്ല ടേസ്റ്റ് ഉള്ള ബ്രെഡ് ലഡ്ഡു നിങ്ങൾ കഴിച്ചിട്ടുണ്ടോ..? ഇത് വളരെ ഈസി ആയിട്ട് പെട്ടെന്ന് തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ഐറ്റം ആണ്. അപ്പോൾ നമുക്ക് ഇതെങ്ങനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം എട്ടു പീസ് ബ്രെഡ് ചെറിയ കഷണങ്ങൾ ആക്കി വക്കുക. അതിനു ശേഷം മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചു എടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കണം. ചൂടായി വന്നാൽ കുറച്ചു അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് വഴറ്റി എടുക്കുക. ഇനി അതു വാങ്ങി വക്കുക. അതിനു ശേഷം അതേ പാനിലേക്ക് തന്നെ നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന ബ്രെഡ് ചേർത്ത് കൊടുക്കുക. ചെറിയ ചൂടിൽ  നന്നായി വഴറ്റുക.

ചെറുതായി നിറം മാറി വന്നാൽ അതിലേക്ക് നാലു സ്പൂൺ പഞ്ചസാരയും, രണ്ടു ഏലക്കയും കൂടി പൊടിച്ചത് ചേർത്ത് കൊടുക്കുക. ഇനി നന്നായി വഴറ്റുക. അതിനു ശേഷം രണ്ടു സ്പൂൺ പാലും രണ്ടു സ്പൂൺ മിൽക്ക് മൈഡും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി നമ്മൾ വറുത്തു കോരി വച്ചിരിക്കുന്ന അണ്ടിപരിപ്പും മുന്തിരിയും കൂടി ചേർത്ത് ഗ്യാസ്  ഓഫ്‌ ചെയ്യുക.

ഇനി ഈ കൂട്ട് ചൂടാറാൻ മാറ്റി വക്കണം. അതിനു ശേഷം ചെറിയ ഉരുളകൾ ആയി ഉരുട്ടി എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ബ്രെഡ് ലഡ്ഡു തയ്യാർ… !! നാലുമണി നേരത്ത് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി സ്നാക് ആണിത്..

Thanath Ruchi

Similar Posts