മുട്ട ബിരിയാണി തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നോ..?

ആദ്യം ആറു മുട്ട പുഴുങ്ങി വക്കുക. അതിനു ശേഷം ഒരു പാനിൽ അൽപ്പം ഓയിൽ ഒഴിച്ച് അര സ്പൂൺ വീതം മുളക്പൊടിയും മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതിനു ശേഷം പുഴുങ്ങിയ മുട്ട ചേർത്ത് നന്നായി വഴറ്റി മാറ്റി വക്കണം.

ഇനി രണ്ടു കപ്പ് ബസ്മതി റൈസ് കഴുകി അര മണിക്കൂർ കുതിരാൻ വക്കണം. അതിനു ശേഷം ഒരു പാത്രത്തിൽ അൽപ്പം നെയ്യ് ചേർത്ത് കൊടുക്കുക. ഇനി രണ്ടു കഷ്ണം പട്ട, മൂന്നു ഗ്രാമ്പു, നാലു ഏലക്ക എന്നിവ ചേർത്ത് കൊടുക്കുക. അതിനു ശേഷം പാകത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. വെള്ളം തിളച്ചാൽ അരി ചേർത്ത് വേവിക്കുക. അരി വെന്തു വന്നാൽ വെള്ളം ഊറ്റി വക്കണം.

ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യും, രണ്ടു സ്പൂൺ ഓയിലും ചേർത്ത് കൊടുക്കുക. ശേഷം രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. ഇനി നാലു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റുക. ഇനി ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് കൊടുക്കുക. നന്നായി വഴറ്റുക. ഇനി രണ്ടു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് അടച്ചു വച്ചു വേവിക്കുക. തക്കാളി വെന്തു എണ്ണ തെളിഞ്ഞു വന്നാൽ അതിലേക്ക് അര കപ്പ് തൈര് ചേർത്ത് കൊടുക്കുക. മല്ലിയില, പുതിനയില എന്നിവ അരിഞ്ഞത് അര കപ്പ് ചേർത്ത് കൊടുക്കണം. നന്നായി പാകമായി വന്നാൽ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കണം.

ഇനി മറ്റൊരു പാത്രത്തിൽ നെയ്യ് തടവിയ ശേഷം ആദ്യം മസാല ചേർത്ത് കൊടുക്കണം. അതിനു ശേഷം ചോറ് ചേർത്ത് കൊടുക്കുക. അൽപ്പം മല്ലിയില, പുതിനയില എന്നിവ ചേർത്ത് കൊടുക്കുക. ( പൈനാപ്പിൾ എസ്സേൻസ് ഉണ്ടെങ്കിൽ രണ്ടു ഡ്രോപ്പ് വെള്ളത്തിൽ കലക്കി ബിരിയാണിയുടെ മുകളിൽ ഒഴിച്ചാൽ നല്ല മണവും രുചിയും ഉണ്ടാകും. )മുകളിൽ ആയി മസാലയും പിന്നെ ചോറും അങ്ങിനെ സെറ്റ് ചെയ്തു എടുക്കുക. ഏറ്റവും മുകളിൽ നെയ്യിൽ വറുത്തു എടുത്ത അണ്ടിപരിപ്പും മുന്തിരിയും, സവാളയും ചേർത്ത് കൊടുക്കുക. ഇനി ഇത് നന്നായി മൂടി വച്ചു ദം ഇടണം. അതിനായി അടുപ്പിലേക്ക് വച്ചു ചെറു ചൂടിൽ അര മണിക്കൂർ വക്കണം. അതിനു ശേഷം നമുക്ക് ചൂടോടെ സെർവ്വ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി മുട്ട ബിരിയാണി തയ്യാർ… !!

Thanath Ruchi

Similar Posts