ചപ്പാത്തിക്ക് പറ്റിയ അടിപൊളി വെണ്ടയ്ക്ക മസാല

ആദ്യം ഇരുന്നൂറു ഗ്രാം വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി വക്കണം. ശേഷം ചെറുതായി മുറിച്ചു വക്കണം. അതിനു ശേഷം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിനു ശേഷം മുറിച്ചു വച്ചിരിക്കുന്ന വെണ്ടയ്ക്ക അതിലേക്ക് ഇട്ടു നന്നായി വഴറ്റി എടുക്കുക.

ഇനി മറ്റൊരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി മൂന്നു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിലേക്ക് രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയ ശേഷം രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അതിലേക്ക് ഒന്നര സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക.

ഇനി ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. നന്നായി വഴറ്റി കുറച്ചു നേരം അടച്ചു വക്കണം. എണ്ണ തെളിഞ്ഞു വന്നാൽ അതിലേക്ക് ഒരു സ്പൂൺ കസൂരി മേത്തി പൊടിച്ചു ചേർക്കുക. ഇനി അര ഗ്ലാസ് വെള്ളം ചേർത്ത് പാകത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. നല്ല വണ്ണം തിളച്ചു വന്നാൽ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് കൊടുക്കുക. ഇനി ചെറിയ തീയിൽ കുറച്ചു നേരം തിളപ്പിക്കുക. അൽപ്പം മല്ലിയില കൂടി തൂവിയാൽ നമ്മുടെ അടിപൊളി വെണ്ടയ്ക്ക മസാല തയ്യാർ… !! ചപ്പാത്തിക്കും, പൊറോട്ടക്കും പറ്റിയ അടിപൊളി സൈഡ് ഡിഷ്‌ ആണ്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →