ഈസി ആയി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അച്ചാർ, വറവ് ഇടലും വേവിക്കലും ഇല്ല മിക്സ് ചെയ്തു എടുക്കുകയെ വേണ്ടൂ
ഈസി ആയി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അച്ചാർ. വറവ് ഇടലും വേവിക്കലും ഇല്ല. മിക്സ് ചെയ്തു എടുക്കുകയെ വേണ്ടൂ.. അതും സൂപ്പർ ടേസ്റ്റിൽ.
അപ്പോൾ ഇതെന്ത് അച്ചാർ ആണെന്ന് അറിയേണ്ടേ..? ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കാൻ പോകുന്നത് കാരറ്റ് അച്ചാർ ആണ്. സൂപ്പർ ടേസ്റ്റ് ആണ്. അതുപോലെ തന്നെ തയ്യാറാക്കാനും വളരെ എളുപ്പമാണ്. ആദ്യം ഇരുന്നൂറ്റി അമ്പത് ഗ്രാം കാരറ്റ് തോൽ എല്ലാം കളഞ്ഞു വൃത്തിയായി കഴുകി എടുക്കുക. നൂറു ഗ്രാം വെളുത്തുള്ളി തോൽ കളഞ്ഞു വൃത്തിയായി കഴുകി എടുക്കുക. അമ്പതു ഗ്രാം ഇഞ്ചി തോൽ കളഞ്ഞു വൃത്തിയാക്കി എടുക്കുക.
ഇനി വൃത്തിയാക്കി വച്ചിരിക്കുന്ന കാരറ്റ് കനം കുറച്ചു നീളത്തിൽ അരിഞ്ഞു എടുക്കണം. അതുപോലെ ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി നീളത്തിൽ അരിഞ്ഞു എടുക്കണം. പത്തു പച്ചമുളക് ചെറുതായി അരിഞ്ഞു എടുക്കണം. ( കാന്താരി മുളക് കിട്ടുകയാണെങ്കിൽ അതാണ് കൂടുതൽ ടേസ്റ്റ്. )
ഇനി എല്ലാം കൂടി ഒരു പാത്രത്തിലേക്ക് ഇട്ടു മിക്സ് ചെയ്യണം. അതിലേക്ക് നാലു സ്പൂൺ മുളക്പൊടി, പാകത്തിന് ഉപ്പ്, മൂന്നു സ്പൂൺ കടുക് പൊടിച്ചത് അര ലിറ്റർ വിനിഗർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കണം. ( ഇതിലേക്കു നമ്മൾ വെള്ളമോ, എണ്ണയോ ചേർക്കുന്നില്ല. അതുകൊണ്ടു തന്നെ തീരെ കേടു വരുകയും ഇല്ല. ) അരിഞ്ഞു എടുത്ത കഷണങ്ങൾക്കു ഒപ്പം വിനിഗർ ഉണ്ടാകണം. അതാണ് പാകം. ഇനി നന്നായി മിക്സ് ചെയ്തു രണ്ടു ദിവസം അടച്ചു വക്കണം. അതിനു ശേഷം ഉപയോഗിക്കാം. ഇരിക്കുംന്തോറും ടേസ്റ്റ് കൂടും. ഇപ്പോൾ നമ്മുടെ അടിപൊളി കാരറ്റ് അച്ചാർ തയ്യാർ… !!
