പൂരി മസാല തയ്യാറാക്കുമ്പോൾ ശരിയായി വരുന്നില്ലേ? ഈ പൊടിക്കൈ പ്രയോഗിച്ചാൽ മതി

ചിലർക്കെങ്കിലും പൂരി തയ്യാറാക്കുമ്പോൾ പൊങ്ങി വരുന്നില്ല, മസാല ശരിയാകുന്നില്ല എന്നുള്ള പരാതി എപ്പോഴും ഉണ്ട്. ഈ രീതിയിൽ അടിപൊളി പൂരി മസാല തയ്യാറാക്കാം.

ആദ്യം ഒരു കപ്പ് ഗോതമ്പ് പൊടി പാകത്തിന് ഉപ്പ് ചേർത്ത് പച്ചവെള്ളത്തിൽ കുഴച്ചു എടുക്കുക. ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാൾ വെള്ളം കുറച്ചു കുഴച്ചാൽ മതി. നന്നായി കുഴച്ചു അൽപ്പം ഓയിൽ മുകളിൽ തടവി അര മണിക്കൂർ അടച്ചു വക്കുക. അതിനുശേഷം പരത്തി എടുക്കണം. പരത്തുമ്പോൾ ചപ്പാത്തിയെക്കാൾ കട്ടിയിൽ പരത്തണം. പൊടി തട്ടി പരത്തിയെടുക്കരുത്. ഓയിൽ തടവി മാത്രം പരത്തി എടുക്കുക. ഇനി തിളച്ച ഓയിലേക്ക് ഇട്ടു വേഗം തന്നെ പൊരിച്ചു എടുക്കുക. ഇപ്പോൾ നമ്മുടെ പൂരി നന്നായി പൊങ്ങി വരും.

മസാല തയ്യാറാക്കാൻ ആദ്യം രണ്ടു ഉരുളൻ കിഴങ്ങ് കുക്കറിൽ മുഴുവനോടെ വേവിച്ചു എടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിനു ശേഷം രണ്ടു സ്പൂൺ കടുകും, ഒരു സ്പൂൺ ഉഴുന്നു പരിപ്പും, കറിവേപ്പിലയും, വറ്റൽമുളകും ചേർത്ത് വഴറ്റുക. ഇനി ഒരു സവാള കനം കുറച്ചു അരിഞ്ഞതും, ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, രണ്ടു പച്ചമുളക് അരിഞ്ഞതും ചേർത്ത് ഒന്നു വഴറ്റുക. ഒരു കാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. ഇനി അര സ്പൂൺ മഞ്ഞൾപൊടി കൂടി ചേർത്ത് വഴറ്റി അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് കൊടുക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കറി നന്നായി കുറുകി വന്നാൽ വേവിച്ചു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് പൊടിച്ചു ചേർക്കുക. നന്നായി മിക്സ്‌ ചെയ്യണം. കറിയിൽ വെള്ളം ആവശ്യത്തിന് അനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ചെയ്യണം. ഇനി അൽപ്പം മല്ലിയില കൂടി തൂവി ഗ്യാസ് ഓഫ്‌ ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി പൂരി മസാല തയ്യാറായി… !!

Thanath Ruchi

Similar Posts