സൂപ്പർ ടേസ്റ്റ് ഉള്ള ആപ്പിൾ സ്മൂത്തി. നമുക്ക് വീട്ടിലും തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

അപ്പോൾ ഈ ആപ്പിൾ സ്മൂത്തി തയ്യാറാക്കി എടുക്കുന്നത് എങ്ങിനെ ആണെന്ന് നോക്കാം. ഒരു ആപ്പിൾ തോൽ കളഞ്ഞു നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. രണ്ടോ മൂന്നോ ഈന്തപ്പഴം കുരു കളഞ്ഞു വക്കുക. പത്തു ബദാം അല്ലെങ്കിൽ അണ്ടിപ്പരിപ്പ് വെള്ളത്തിൽ കുതിർത്തത്. (ബദാം ആണെങ്കിൽ തൊലി കളഞ്ഞു എടുക്കണം.) രണ്ടു ഗ്ലാസ്‌ തണുത്ത പാൽ എന്നിവ എടുത്തു വക്കുക.

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ആപ്പിൾ കഷണങ്ങൾ ആക്കിയത് ചേർത്ത് കൊടുക്കുക. അതുപോലെ അണ്ടിപരിപ്പും, ഈന്തപ്പഴവും രണ്ടു ഏലക്കയും, മൂന്നു സ്പൂൺ പഞ്ചസാരയും അര ഗ്ലാസ്‌ പാലും ചേർത്ത് നന്നായി അരച്ചു എടുക്കുക. ( മധുരം ഇഷ്ടത്തിന് അനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ചെയ്യാം. ) നന്നായി അരഞ്ഞു വന്നാൽ അതിലേക്ക് ബാക്കിയുള്ള ഒന്നര ഗ്ലാസ്‌ പാലും നാലു ഐസ് കട്ടകളും ചേർത്ത് നന്നായി ഒന്നും കൂടി ബ്ലെണ്ട് ചെയ്യുക. നന്നായി അരച്ചു എടുത്തു ഗ്ലാസിലേക്ക് ഒഴിച്ച് തണുപ്പോടെ തന്നെ സെർവ്വ് ചെയ്യുക. ഇപ്പോൾ നമ്മുടെ ടേസ്റ്റി ആപ്പിൾ സ്മൂത്തി തയ്യാർ… !! ചൂടു കാലത്തും അതുപോലെ ഗസ്റ്റ് വരുമ്പോഴും ഈ സ്മൂത്തി തയ്യാറാക്കി കൊടുത്തു എല്ലാവരെയും ഞെട്ടിക്കാമെന്നേ..

Thanath Ruchi

Similar Posts