പപ്പടം വെറുതെ കഴിച്ചു മടുത്തോ..? ഇങ്ങിനെ പപ്പട തോരൻ ഉണ്ടാക്കിയാൽ ഉണ്ടല്ലോ പിന്നെ വേറെ കറിയൊന്നും വേണ്ട

അപ്പോൾ നമുക്ക് എങ്ങിനെ ആണ് ഈ സ്പെഷ്യൽ ഡിഷ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം പത്തു പപ്പടം ചുരുട്ടി എടുക്കുക. അതിനു ശേഷം ചെറുതായി കട്ട്‌ ചെയ്യുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. നന്നായി ചൂടായി വന്നാൽ അതിലേക്ക് പപ്പടം ഇട്ടു കൊടുത്തു വറുത്തു വാങ്ങി വക്കുക. ( വെളിച്ചെണ്ണ നന്നായി ചൂടായി വന്നിട്ടേ പപ്പടം ചേർത്ത് കൊടുക്കാവൂ. അല്ലെങ്കിൽ പപ്പടം പൊള്ളക്കത്തില്ല. )

ഇനി മറ്റൊരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് കൊടുക്കുക. കടുക് നന്നായി പൊട്ടിയ ശേഷം അതിലേക്ക് പത്തു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അൽപ്പം മഞ്ഞൾപൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുക്കുക. ഇനി നന്നായി വഴറ്റുക.

നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അതിലേക്ക് രണ്ടു തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇനി രണ്ടു സ്പൂൺ വറ്റൽമുളക് ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. പച്ചമണം മാറിയാൽ അതിലേക്ക് നമ്മൾ വറുത്തു വച്ചിരിക്കുന്ന പപ്പടം ചേർത്ത് കൊടുക്കുക. പപ്പടം പൊട്ടാതെ പതുക്കെ മിക്സ്‌ ചെയ്യണം. അതിനു ശേഷം ചൂടോടെ തന്നെ ഉപയോഗിക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി പപ്പടം തോരൻ തയ്യാർ… !!

Thanath Ruchi

Similar Posts