പപ്പായ തോരൻ ഇങ്ങിനെയും തയ്യാറാക്കാമെന്നോ…? ഇതാണ് മക്കളെ യഥാർത്ഥ രുചി, ഇതുണ്ടെങ്കിൽ വേറെ ഒന്നും വേണ്ട
പപ്പായ വെറുതെ തോരൻ വക്കുന്നത്തിലും നല്ലത് ചെറുപയർ ചേർത്ത് തയ്യാറാക്കി കഴിക്കുന്നതാണ്. ഇങ്ങിനെ തോരൻ ഉണ്ടാക്കി കഴിച്ചാൽ സൂപ്പർ ടേസ്റ്റ് ആണ്. അപ്പോൾ എങ്ങിനെ ആണ് ഈ സ്വാദ് ഉള്ള തനി നാടൻ വിഭവം ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു മീഡിയം വലുപ്പത്തിൽ ഉള്ള പപ്പായ തോല് കളഞ്ഞു നന്നായി കഴുകി എടുക്കുക. അതിനു ശേഷം ഗ്രേറ്റ് ചെയ്തു എടുക്കുക. അല്ലെങ്കിൽ തീരെ ചെറുതായി അരിഞ്ഞു എടുക്കുക. ഇനി ഒരു കുക്കറിൽ ഒരു കപ്പ് ചെറുപയർ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ( നന്നായി വെന്തു ഉടയേണ്ട ആവശ്യം ഇല്ല. )
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഒരു സ്പൂൺ കടുക്, രണ്ടു തണ്ട് കറിവേപ്പില, മൂന്നു വറ്റൽമുളക് എന്നിവ ചേർത്ത് കൊടുക്കുക. ഇനി ഒരു ചെറിയ സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിനു ശേഷം പപ്പായ ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഒന്നു വഴറ്റിയ ശേഷം അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചെറുപയർ ചേർത്ത് കൊടുക്കുക. അഞ്ചു മിനിറ്റ് നന്നായി മിക്സ് ചെയ്തു അടച്ചു വക്കണം.
അപ്പോഴേക്കും അര മുറി തേങ്ങ, ഒരു നുള്ള് മഞ്ഞൾപൊടി, രണ്ടു പച്ചമുളക്, രണ്ടു വെളുത്തുള്ളി, ഒരു നുള്ള് ചെറിയ ജീരകം എന്നിവ ചേർത്ത് മിക്സിയിൽ ഒന്നു ഒതുക്കി എടുക്കുക. ( വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ) ഇനി ഇതു തോരനിലെക്ക് ചേർത്ത് ഒന്നും കൂടി അഞ്ചു മിനിറ്റ് അടച്ചു വക്കുക. അഞ്ചു മിനിറ്റിനു ശേഷം നന്നായി മിക്സ് ചെയ്തു വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി പപ്പായ ചെറുപയർ തോരൻ റെഡി… !! ചോറിന്റെ കൂടെയും, കഞ്ഞിയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്..
https://www.youtube.com/watch?v=KVjxPWrkbzU
