ചൂടോടെ ചായക്ക് ഒപ്പം കഴിക്കാൻ ചെറുപയർ കൊണ്ടു ഉണ്ടാക്കിയ പക്കാവട ആയാലോ? സൂപ്പർ ടേസ്റ്റ് സൂപ്പർ ഈസി

അപ്പോൾ എങ്ങിനെയാണ് ഈ അടിപൊളി സ്നാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതു തയ്യാറാക്കി എടുക്കാൻ വേണ്ടി ഒരു കപ്പ് ചെറുപയർ തലേ ദിവസം തന്നെ കുതിരാൻ വേണ്ടി വെള്ളത്തിൽ ഇട്ടു വക്കണം.

ഇനി ഒരു പാത്രത്തിലേക്ക് അര കപ്പ് കടലമാവ്, ഒരു സവാള ചെറുതായി അരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില, കുറച്ചു മല്ലിയില എന്നിവ ചെറുതായി അരിഞ്ഞത്, രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത്,പാകത്തിന് ഉപ്പ് എന്നിവ ചേർത്തു നന്നായി മിക്സ്‌ ചെയ്തു വക്കണം.

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ചെറുപയർ, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ കായം പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. ( കുറച്ചു വെള്ളം മാത്രം ചേർത്ത് അരച്ചു എടുക്കുക.) അതിനു ശേഷം ഈ കൂട്ട് നമ്മൾ റെഡി ആക്കി വച്ചിട്ടുള്ള സവാള മിക്സിലേക്ക് മാറ്റുക. എന്നിട്ട് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ഈ സമയത്ത് ഉപ്പ് പാകത്തിന് ഉണ്ടെന്ന് നോക്കുക. വെള്ളം ആവശ്യത്തിന് ചേർത്ത് കൊടുക്കുക. അൽപ്പം ലൂസ് ആയി വേണം നമ്മുടെ ബാറ്റർ ഇരിക്കാൻ.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് പക്കാവട തയ്യാറാക്കി എടുക്കാൻ ആവശ്യമുള്ള ഓയിൽ ഒഴിച്ച് കൊടുക്കുക. നന്നായി ചൂടായ ശേഷം ഒരു സ്പൂൺ കൊണ്ടു കുറേശ്ശേ മാവ് എടുത്തു എണ്ണയിലേക്ക് ഇട്ടു പക്കാവട വറുത്തു കോരുക. ( പക്കാവട വറുത്തു എടുക്കുന്ന സമയത്ത് ചൂട് നല്ല വണ്ണം കുറച്ചു വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ചെറുപയർ പക്കാവട തയ്യാർ. !!

Thanath Ruchi

Similar Posts