അടിപൊളി സ്റ്റൈലിൽ തണ്ണിമത്തൻ പുഡിങ് തയ്യാറാക്കി നോക്കിയാലോ.. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടും ഈ പുഡിങ് തീർച്ച

അപ്പോൾ വെറൈറ്റി ടേസ്റ്റിൽ എങ്ങിനെ ആണ് തണ്ണിമത്തൻ പുഡിങ് തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം ഒരു മീഡിയം വലുപ്പത്തിൽ ഉള്ള തണ്ണിമത്തൻ തോൽ കളഞ്ഞു വൃത്തിയാക്കി എടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങൾ ആക്കി അതിലെ കുരു മാറ്റിക്കളയണം.

ഇനി മിക്സിയിൽ കുറേശ്ശേ ഇട്ടു നന്നായി അരച്ചു എടുക്കുക. ( അരക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ) പത്തു ഗ്രാം ചൈനഗ്രാസ് കുറച്ചു നേരം വെള്ളത്തിൽ ഇട്ടു കുതിർക്കുക. അതിനു ശേഷം അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് അടുപ്പിൽ വച്ചു നന്നായി കുറുക്കി എടുക്കണം.

ഇനി അരച്ചു വച്ചിരിക്കുന്ന തണ്ണിമത്തൻ ജ്യൂസിൽ ഒരു കപ്പ് ( പാകത്തിന് ) പഞ്ചസാര ചേർക്കുക. മധുരം ബാലൻസ് ചെയ്യുന്നതിന് വേണ്ടി ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റി അടുപ്പിലേക്ക് വക്കുക. മീഡിയം തീയിൽ വച്ചു ഇളക്കി കൊണ്ടിരിക്കുക. നന്നായി തിളച്ചു തുടങ്ങിയാൽ നമ്മൾ ഉരുക്കി എടുത്ത ചൈന ഗ്രാസ് ചൂടോടെ തന്നെ ഈ മിക്സിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി നന്നായി മിക്സ്‌ ചെയ്തു കൊണ്ടിരിക്കുക. അര സ്പൂൺ ഏലക്ക പൊടി ചേർത്ത് കൊടുക്കുക. ഇതു നന്നായി സെറ്റ് ആയി വരാൻ തുടങ്ങിയാൽ ത൭ ഓഫ്‌ ചെയ്യുക. ഇനി ഇഷ്ടമുള്ള ആകൃതിയിലുള്ള പാത്രത്തിലേക്ക് ഈ കൂട്ട് ചേർത്ത് നന്നായി ലെവൽ ചെയ്യുക. വേണമെങ്കിൽ അണ്ടിപരിപ്പും പിസ്തയും വച്ചു അലങ്കരിക്കാം. ഇനി ഈ പാത്രം മൂന്നു മണിക്കൂർ നേരം ഫ്രിഡ്ജിൽ വക്കുക. മൂന്നു മണിക്കൂർ കഴിഞ്ഞു പുറത്തു എടുത്തു നോക്കിയാൽ നമ്മുടെ അടിപൊളി തണ്ണിമത്തൻ പുഡിങ് തയ്യാർ… !!

Thanath Ruchi

Similar Posts