അവൽ കൊണ്ടു ഇത്ര രുചിയുള്ള ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല, തീർച്ചയായും തയ്യാറാക്കി നോക്കണം

അതേ. വളരെ പെട്ടന്ന് തന്നെ ഒരു സൂപ്പർ ഉപ്പുമാവ് നമുക്ക് തയ്യാറാക്കി എടുക്കാം. എങ്ങിനെ എന്നല്ലേ…, എങ്കിൽ നോക്കിക്കോളൂ. ആദ്യം രണ്ടു കപ്പ് നല്ല അവൽ ഒന്നു നനച്ചു വെള്ളം നന്നായി ഊറ്റി വക്കണം. ഒരു വലിയ ഉരുളൻ കിഴങ്ങ് തോൽ കളഞ്ഞു ചെറിയ കഷണങ്ങൾ ആയി മുറിച്ചു വേവിച്ചു മാറ്റി വക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ( വെളിച്ചെണ്ണയെക്കാൾ നല്ലത് ഏതെങ്കിലും ഓയിൽ ആണ്.) അതിനു ശേഷം രണ്ടു സ്പൂൺ കടുകും, വറ്റൽമുളകും ചേർക്കുക. കടുക് നന്നായി പൊട്ടി വന്നാൽ അതിലേക്ക് ഒരു സ്പൂൺ ഉഴുന്നു പരിപ്പും, രണ്ടു സ്പൂൺ നിലക്കടലയും ചേർത്ത് വഴറ്റുക. ഇനി അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി രണ്ടു പച്ചമുളകും, രണ്ടു തണ്ട് കറിവേപ്പിലയും, ഒരു കാരറ്റ് ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. നന്നായി വഴറ്റി എടുക്കുക. രണ്ടു മിനിറ്റ് അടച്ചു വക്കണം.

ഇനി ഒരു നുള്ള് മഞ്ഞൾപൊടിയും പാകത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി വഴറ്റി എടുക്കുക. ( ഈ സമയത്തു ചൂട് നല്ല വണ്ണം കുറച്ചു വച്ചിരിക്കണം. മഞ്ഞൾപൊടി കൂടി പോകാതിരിക്കാൻ ശ്രദ്ധിക്കണം. ) നമ്മൾ ചേർത്തത് എല്ലാം നന്നായി വഴന്നു വന്നാൽ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്ത് കൊടുക്കുക. ഒന്നു വഴറ്റിയ ശേഷം കഴുകി ഊറ്റി വച്ചിരിക്കുന്ന അവൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു കൊടുക്കുക. ഈ സമയത്ത് ഉപ്പ് നോക്കാൻ മറക്കരുത്. കുറവ് ഉണ്ടെങ്കിൽ ചേർത്ത് കൊടുക്കുക. ഇനി അൽപ്പം മല്ലിയില കൂടി മുകളിൽ തൂവുക. പുളി ആവശ്യമാണ് എങ്കിൽ ഒരു ചെറുനാരങ്ങയുടെ നീര് ചേർത്ത് കൊടുക്കുക. ഇനി ഗ്യാസ് ഓഫ്‌ ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി ഈസി അവൽ ഉപ്പുമാവ് തയ്യാർ… !!

Thanath Ruchi

Similar Posts