അസ്സൽ നാടൻ വിഭവം, എല്ലാവർക്കും ഈസി ആയി തയ്യാറാക്കി എടുക്കാൻ പറ്റുന്ന മുളകാ പച്ചടി

പഴമയുടെ രുചിയിലേക്ക് ഒന്നു എത്തി നോക്കാം. വേറെ കറി ഇല്ലാത്തപ്പോൾ ഇതൊരു കറിയായും, കറി ഉള്ളപ്പോൾ തൊടുകറിയായും നമുക്ക് ഉപയോഗിക്കാം. അപ്പോൾ പിന്നെ ഇതെങ്ങിനെ ആണ് തയ്യാറാക്കുന്നത് എന്നു നോക്കാം. ഇതു ഉണ്ടാക്കി എടുക്കാൻ പച്ചപ്പുളി ആണ് ബെസ്റ്റ്. പച്ചപുളി ഇല്ലെങ്കിൽ സാധാ വാളൻ പുളി ഉപയോഗിച്ചും നമുക്ക് ഇതു തയ്യാറാക്കി എടുക്കാം.

ആദ്യം വലിയ അഞ്ചു പച്ച പുളി ഒരു ഗ്ലാസ്‌ വെള്ളം ചേർത്ത് വേവിച്ചു മാറ്റുക. ഇനി നന്നായി ചൂടാറിയ ശേഷം നന്നായി പിഴിഞ്ഞു എടുക്കണം. അതിനു ശേഷം അരിച്ചു മാറ്റി വക്കുക. ഇനി ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഈ പുളി വെള്ളം ചേർക്കണം. അര സ്പൂൺ മഞ്ഞൾപൊടിയും, ഒരു സ്പൂൺ മുളക്പൊടിയും ചേർത്ത് കൊടുക്കുക. ഒരു പിടി കാന്താരി മുളക് ചേർത്ത് കൊടുക്കുക. കാന്താരി മുളക് ഇല്ലെങ്കിൽ പച്ചമുളക് കീറി ഇട്ടാലും മതി. ഇനി പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിനു ശേഷം അടുപ്പിൽ വച്ചു നല്ലവണ്ണം തിളപ്പിക്കണം. ആദ്യം തിളച്ചു വന്നാൽ പിന്നെ ചെറിയ ചൂടിൽ വച്ചു വേണം കുറുക്കി എടുക്കാൻ.

ഇനി നമുക്ക് ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു പിടി അരിയും, ഒന്നര സ്പൂൺ ഉലുവയും ചേർത്ത് നന്നായി ഡ്രൈ റോസ്റ്റ് ചെയ്തു എടുക്കുക. അതിനു ശേഷം ഇതെല്ലാം കൂടി മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കണം. പുളി തിളച്ചു വറ്റി വന്നു തുടങ്ങിയാൽ അതിലേക്ക് ഉലുവ – അരി – പൊടി ചേർത്ത് കൊടുക്കുക. ഇപ്പോൾ ഒന്നു കൂടി കുറുകി വരും. അതിനു ശേഷം വാങ്ങി വക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ചൂടായി വന്നാൽ മൂന്നു സ്പൂൺ കടുകും, അഞ്ചു വറ്റൽമുളകും, നാലു തണ്ട് കറിവേപ്പിലയും ചേർത്ത് കൊടുക്കണം. കടുക് നന്നായി പൊട്ടി വന്നാൽ അത് കറിയിലേക്ക് ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി മുളകാ പച്ചടി തയ്യാർ… !! ഈ കറി തയ്യാറാക്കി അപ്പോൾ തന്നെ കഴിക്കുന്നതിനേക്കാൾ കൂടുതൽ ദിവസം ഇരിക്കുന്തൊറും ടേസ്റ്റ് കൂടി വരും. ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

https://www.youtube.com/watch?v=yI5o8NnDkzM

Thanath Ruchi

Similar Posts