ഒരു ദിവസം മീനില്ലെങ്കിലും വിഷമിക്കേണ്ടന്നേ, കോവക്ക ഇരിപ്പുണ്ടോ? ഒരു അസ്സൽ കറി റെഡി ആക്കാം

മീൻ കിട്ടാത്ത ദിവസം വീട്ടമ്മമാർക്ക് എല്ലാം വിഷമം ആണ് ഇന്നെന്താ കറി വെക്കേണ്ടത് എന്നാലോചിച്ചിട്ട്. ആ സമയങ്ങളിൽ തയ്യാറാക്കാൻ പറ്റുന്ന മീൻ കറിയുടെ അതേ ടേസ്റ്റിൽ ഉള്ള കോവക്ക കറിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഈ കറി തയ്യാറാക്കി എടുക്കാൻ പതിനഞ്ചു കോവക്ക വേണം. കഴുകി വൃത്തിയാക്കിയ കോവക്ക നീളത്തിൽ നാലായി കട്ട്‌ ചെയ്തു വക്കുക. ഒരു തേങ്ങയുടെ അര ഗ്ലാസ്‌ ഒന്നാം പാലും, ഒന്നര ഗ്ലാസ് രണ്ടാം പാലും എടുത്തു വക്കുക.

ഇനി ഒരു ചട്ടി വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. നന്നായി ചൂടായി വന്നാൽ അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന കോവക്ക ചേർത്ത് നന്നായി വഴറ്റുക. കോവക്കയുടെ നിറം മാറുന്നത് വരെ വഴറ്റുക. അതിനുശേഷം കോരി മാറ്റി വക്കുക. ഇനി ചട്ടിയിലേക്ക് രണ്ടു സ്പൂൺ കൂടി വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. അതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. നന്നായി വാടി വന്നാൽ അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി ചതച്ചത്, രണ്ടു പച്ചമുളക് കീറിയത് എന്നിവ ചേർത്ത് കൊടുക്കണം. നന്നായി വഴറ്റിയ ശേഷം ഒന്നര സ്പൂൺ മുളക്പൊടി, മുക്കാൽ സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റുക. പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് രണ്ടു കഷ്ണം കുടംപുളി കുതിർത്തത് ചേർത്ത് കൊടുക്കുക. ഇനി രണ്ടാം പാൽ ( ഒന്നര ഗ്ലാസ് ) ചേർത്ത് കൊടുക്കണം. നന്നായി തിളപ്പിച്ച്‌ വേവിക്കണം. ഈ സമയത്ത് പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്.

കറി നന്നായി തിളച്ചു വെന്തു വന്നാൽ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഒന്നാം പാൽ ചേർത്ത് കൊടുക്കുക. ഇനി അധികം തിളപ്പിക്കേണ്ടതില്ല. വാങ്ങി വക്കണം. ഇനി നമുക്ക് കറിയിലേക്ക് വറവ് ഇടണം. ഒരു പാൻ ചൂടാക്കി അതിലേക്ക് അഞ്ചു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അൽപ്പം കറിവേപ്പിലയും, അര സ്പൂൺ മുളക്പൊടിയും ചേർത്ത് അപ്പോൾ തന്നെ കറിയിലേക്ക് ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി കോവക്ക കറി തയ്യാർ… !!

Thanath Ruchi

Similar Posts