അടിപൊളി കോവക്ക ഫ്രൈ, മീൻ വറുത്തതിനെ വെല്ലുന്ന ടേസ്റ്റിൽ

ഇതുപോലെ കോവക്ക വറുത്തു കൊടുത്താൽ ആരും കഴിച്ചു പോകും. അത്രയും ടേസ്റ്റ് ഉള്ള ഈ കോവക്ക ഫ്രൈ എങ്ങിനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം പത്തു കോവക്ക നന്നായി കഴുകി ഊറ്റി വക്കണം. അതിനു ശേഷം നാലായി കട്ട്‌ ചെയ്തു എടുക്കണം. അതിനു ശേഷം മസാല ചേർത്ത് പിടിപ്പിക്കണം.

മസാല റെഡി ആക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു നുള്ള് ഉലുവ പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിലേക്ക് കോവക്ക അരിഞ്ഞു വച്ചിരിക്കുന്നത് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ( പുളി ആവശ്യമാണ് എങ്കിൽ അര മുറി നാരങ്ങ നീര് ചേർത്ത് കൊടുക്കാം. ) ഇനി നന്നായി മിക്സ്‌ ചെയ്തു അര മണിക്കൂർ റെസ്റ് ചെയ്യാൻ വേണ്ടി മാറ്റി വക്കണം.

ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എണ്ണ നന്നായി ചൂടായി വന്നാൽ കോവക്ക ഓരോന്നായി എണ്ണയിലേക്ക് വച്ചു കൊടുക്കുക. ( മീൻ വറുക്കാൻ വേണ്ടി നിരത്തി വക്കുന്നത് പോലെ ഓരോന്നായി തന്നെ നിരത്തി വക്കണം. ) ഒരു സൈഡ് മൊരിഞ്ഞു വന്നാൽ തിരിച്ചിട്ട് കൊടുക്കണം. ചെറിയ തീയിൽ വറുത്തു കോരുക . അവസാനം രണ്ടു തണ്ട് കറിവേപ്പില കൂടി വറുത്തു കോവക്ക ഫ്രൈയിലേക്ക് ഇട്ടു കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി കോവക്ക ഫ്രൈ തയ്യാർ… !!

ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്. കുട്ടികൾക്കായാലും, മുതിർന്നവർക്കായാലും ഒരുപോലെ ഇഷ്ടപെടുന്ന ഒരു ഐറ്റം ആണിത്.

 

Thanath Ruchi

Similar Posts