|

സൂപ്പർ ടേസ്റ്റിയായ കാടമുട്ട റോസ്റ്റ് ഈ രീതിയിൽ ഈസിയായി ചെയ്തു നോക്കിയിട്ടുണ്ടോ…?

അപ്പോൾ എങ്ങിനെയാണ് ഈസി ആയി കാടമുട്ട റോസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം പത്തു കാടമുട്ട പുഴുങ്ങി വക്കണം. അതിനു വേണ്ടി ഒരു പാത്രത്തിൽ വെള്ളം വച്ചു അതിലേക്ക് മുട്ട ചേർത്ത് പുഴുങ്ങി എടുക്കുക. മുട്ട പുഴുങ്ങുമ്പോൾ അൽപ്പം ഉപ്പ് ചേർക്കുന്നത് മുട്ട പൊട്ടി പോകാതിരിക്കാൻ നല്ലതാണ്.

ഇനി നമുക്ക് ഇതിലേക്ക് ഉള്ള മസാല റെഡി ആക്കിയെടുക്കാം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി മൂന്നു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ചൂടായി വന്നാൽ അതിലേക്ക് ഒന്നര സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കണം. ഒന്നു വാടിയ ശേഷം രണ്ടു സവാള കനം കുറച്ചു നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. നന്നായി വാടി വന്നാൽ അതിലേക്ക് രണ്ടു തണ്ട് കറിവേപ്പിലയും, ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.

രണ്ടു മിനിറ്റ് വഴറ്റിയ ശേഷം അതിലേക്ക് ഒന്നര സ്പൂൺ മുളക്പൊടി, ഒന്നര സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ ഗരം മസാല, അര സ്പൂൺ കുരുമുളക്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. തക്കാളി വെന്ത്‌ ഉടഞ്ഞു എണ്ണ തെളിഞ്ഞു വരണം. അതാണ്‌ പാകം. ഈ സമയത്തു പാകത്തിന് ഉപ്പും കൂടി ചേർക്കുക. ഇനി രണ്ടു സ്പൂൺ വെള്ളം ഒഴിച്ച് ഒന്നു അടച്ചു വച്ചു വേവിക്കുക. പൊടികൾ ചേർത്തതിന് ശേഷം ത൭ നന്നായി കുറച്ചു വക്കണം. അല്ലെങ്കിൽ പൊടികൾ കരിഞ്ഞു പോകും. ഈ കാട മുട്ട റോസ്റ്റിൽ ഗ്രേവി ഉണ്ടാകില്ല. ഡ്രൈ റോസ്റ്റ് ആയാൽ ആണ് ടേസ്റ്റ് കൂടുതൽ ഉള്ളത്.

ഇനി പുഴുങ്ങി വച്ചിരിക്കുന്ന മുട്ടയുടെ തോട് പൊളിച്ചു കളയുക. അതിനു ശേഷം തിളച്ചു കൊണ്ടിരിക്കുന്ന മസാലയിലേക്ക് ചേർത്തു കൊടുക്കുക. ഇനി നന്നായി മിക്സ്‌ ചെയ്തു രണ്ടു മിനിറ്റ് അടച്ചു വക്കണം. അതിനു ശേഷം അൽപ്പം മല്ലിയില കൂടി തൂവിയാൽ നമ്മുടെ ടേസ്റ്റി ആയ കാടമുട്ട റോസ്റ്റ് തയ്യാർ…!!

Thanath Ruchi

Similar Posts