വളരെ വ്യത്യസ്ത മായ രുചിയുള്ള പുതിന റൈസ്; കാണാനും കഴിക്കാനും സൂപ്പർ
അപ്പോൾ നമുക്ക് പുതിന റൈസ് തയ്യാറാക്കി നോക്കാം. ആദ്യം ഇതിലേക്ക് വേണ്ട അരപ്പ് റെഡി ആക്കണം. അതിനു വേണ്ടി ഒരു മിക്സിയുടെ ജാറിൽ ഒരു പിടി പുതിനയുടെ ഇലയും നാലു പച്ചമുളകും (എരിവിന് അനുസരിച്ചു കൂട്ടുകയും കുറക്കുകയും ചെയ്യുക. ) ചേർത്ത് നന്നായി അരച്ചു എടുക്കുക. ബസ്മതി അരി നന്നായി കഴുകി എടുത്തു കുതിരാൻ വേണ്ടി വെള്ളത്തിൽ ഇട്ടു വക്കുക.
ഇനി ഒരു കുക്കർ എടുത്തു അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്തു കൊടുക്കുക. നന്നായി ചൂടായി വന്നാൽ ഒരു ചെറിയ കഷ്ണം പട്ട, രണ്ടു ഗ്രാമ്പു, മൂന്നു ഏലക്ക എന്നിവ ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന പുതിന പേസ്റ്റ് ചേർത്ത് കൊടുക്കുക. കാൽ സ്പൂൺ മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക. നന്നായി വഴറ്റുക.
അതിനു ശേഷം ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. നന്നായി വഴറ്റി പുതിനയുടെ പച്ച മണം മാറി വന്നാൽ അതിലേക്ക് ഒന്നേ മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. ആവശ്യത്തിന് ഉള്ള ഉപ്പും കൂടി ചേർത്ത് കൊടുക്കണം. വെള്ളം നന്നായി തിളച്ചു വന്നാൽ അതിലേക്ക് കഴുകി ഊറ്റി വച്ചിരിക്കുന്ന അരി ചേർത്ത് കൊടുക്കുക. ഇനി കുക്കർ മൂടി വച്ചു വേവിക്കുക. രണ്ടു വിസിൽ വന്നാൽ ത൭ ഓഫ് ചെയ്യുക.
കുക്കറിലെ പ്രഷർ പോയ ശേഷം തുറന്ന് ചോറ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി അൽപ്പം അണ്ടിപരിപ്പും മുന്തിരിയും നെയ്യിൽ വറുത്തു കോരി നമ്മുടെ പുതിന റൈസിൽ ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി പുതിന റൈസ് റെഡി… !!
