നല്ല നാടൻ മട്ടൻ മല്ലി കുരുമുളക് പിരളൻ തയ്യാറാക്കുന്ന രീതി

പഴമയുടെ ഈ രുചി ആരും തന്നെ മറന്നു പോകാൻ ഇടയില്ല. മറന്നു പോയവർക്ക് വേണ്ടി ഇതാ ആ പഴയ രുചിക്കൂട്ട്. ഈ തണുപ്പു കാലത്ത് കഴിക്കാൻ പറ്റിയ വിഭവം. അധികം മസാലയില്ലാതെ എങ്ങിനെയാണ് ഈ കറി തയ്യാറാക്കുന്നത് എന്നു നോക്കാം.

ആദ്യം നമുക്ക് മസാല അരച്ചു റെഡി ആക്കി വക്കണം. അതിനുവേണ്ടി ഒരു മിക്സിയുടെ ജാറിലേക്ക് അഞ്ചു വലിയ സ്പൂൺ പച്ച മല്ലിപ്പൊടി,(പച്ച മല്ലി ചേർത്താലും മതി. ) നാലു സ്പൂൺ കുരുമുളക്, ( എരിവിന് അനുസരിച്ചു ചേർത്ത് കൊടുക്കുക. )ഒരു സ്പൂൺ ചെറിയ ജീരകം, അര സ്പൂൺ മഞ്ഞൾപൊടി, രണ്ടു സ്പൂൺ വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. ( ഇത്രയും മസാലയെ നമ്മൾ ചേർക്കുന്നുള്ളൂ. )

ഇനി ഒരു കിലോ മട്ടൻ വൃത്തിയായി കഴുകി എടുക്കുക. അതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന മസാലയും ആവശ്യത്തിന് ഉപ്പും, ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും, ഒരു കുടം വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി കൈ കൊണ്ടു തന്നെ മിക്സ്‌ ചെയ്യുക. ഇനി ഈ കൂട്ട് റെസ്റ് ചെയ്യുന്നതിന് വേണ്ടി അര മണിക്കൂർ അടച്ചു മാറ്റി വക്കുക. അര മണിക്കൂറിനു ശേഷം ഈ ഇറച്ചി വേവിച്ചു എടുക്കണം. അതിനു വേണ്ടി ഒരു കുക്കർ എടുത്തു അതിലേക്ക് മിക്സ്‌ ചെയ്തു വച്ചിരിക്കുന്ന മട്ടൻ ചേർത്ത് അര ഗ്ലാസ്‌ വെള്ളം കൂടി ചേർത്ത് ആറു വിസിൽ വരുന്ന വരെ നന്നായി വേവിച്ചു എടുക്കുക.

ഇനി നമുക്ക് ഇതിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി നാലു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇനി ഒരു വലിയ പിടി ചെറിയ ഉള്ളി ചെറുതായി നീളത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ( സവാള ചേർക്കാത്തതു കൊണ്ടു ഉള്ളി നല്ല വണ്ണം ചേർക്കണം. ) ഇനി രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുക്കണം. ഉള്ളി നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അതിലേക്ക് വേവിച്ച മട്ടൻ ചേർത്ത് കൊടുക്കുക. ഇനി നന്നായി പെരട്ടി എടുക്കുക. വെള്ളം നന്നായി വറ്റിച്ചു എടുത്താൽ ടേസ്റ്റ് കൂടും. നല്ല ചൂടുള്ള ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts