മുരിങ്ങയില പരിപ്പ് കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

അപ്പോൾ നമുക്ക് എങ്ങിനെയാണ് മുരിങ്ങയില കറി തയ്യാറാക്കുന്നത് എന്നു നോക്കാം.ആദ്യം ഒരു കപ്പ്‌ മുരിങ്ങയില തണ്ട് എല്ലാം കളഞ്ഞു വൃത്തിയാക്കി എടുക്കുക. അതിനു ശേഷം കഴുകി വെള്ളം ഊറ്റി വക്കണം. മുരിങ്ങയില അധികസമയം വെള്ളത്തിൽ ഇട്ടു വക്കരുത്. കൈപ്പ് ഉണ്ടാകും. കറിയിൽ ആവശ്യത്തിന് ഉള്ള മുരിങ്ങയില മാത്രമേ ചേർക്കാവൂ. ഇല കൂടിയാൽ ടേസ്റ്റ് ഉണ്ടാകില്ല. അത് പ്രത്യേകം ശ്രദ്ധിക്കണം.

ഇനി നമുക്ക് ഒരു പാത്രത്തിൽ അര കപ്പ് പരിപ്പ് എടുത്തു കഴുകി വക്കുക. ഇനി പാകത്തിന് വെള്ളം ചേർത്ത് കുക്കറിൽ ഇട്ടു വേവിക്കുക. പരിപ്പ് നന്നായി വെന്തു വന്നാൽ അതിലേക്ക് ഒന്നര സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് കൊടുക്കുക. ഇനി നന്നായി തിളപ്പിക്കണം. അതിനു ശേഷം കഴുകി ഊറ്റി വച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് തിളപ്പിക്കുക. മുരിങ്ങയില ചേർത്ത് കഴിഞ്ഞാൽ അധികനേരം തിളപ്പിക്കരുത്. മൂന്നു മിനിറ്റ് തിളച്ചാൽ മതി. മുരിങ്ങയിലയുടെ പച്ച നിറം മാറുന്നതിന് മുന്നേ അരപ്പ് ചേർക്കണം.

ഇനി നമുക്ക് കറിയിലേക്ക് അരപ്പ് റെഡി ആക്കണം. അതിനു വേണ്ടി അര മുറി തേങ്ങ ചിരകിയത്, ഒരു ചെറിയ ഉള്ളി, ഒരു നുള്ള് ചെറിയ ജീരകം എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. ഇനി തിളച്ചു കൊണ്ടിരിക്കുന്ന കറിയിലേക്ക് ഈ അരപ്പ് ചേർത്ത് കൊടുക്കണം. അരവ് ചേർത്താൽ പിന്നെ ഒന്നു ചൂടായി വന്നാൽ മതി. അരവ് ചേർത്ത് കറി തിളച്ചാൽ ടേസ്റ്റ് കുറയും. കറി നന്നായി ചൂടായി വന്നാൽ ത൭ ഓഫ്‌ ചെയ്യുക.

ഇനി നമുക്ക് കറിയിലേക്ക് ആവശ്യമായ വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. ചൂടായി വന്ന ശേഷം നാലു ചെറിയ ഉള്ളി ചെറുതായി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയി വന്നാൽ കറിയിലേക്ക് ചേർത്ത് കൊടുക്കണം. ഇപ്പോൾ നമ്മുടെ കറി റെഡി ആയി കഴിഞ്ഞു. ഈ മുരിങ്ങയില കറി ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts