സദ്യ സ്പെഷ്യൽ പൈനാപ്പിൾ പച്ചടി ഈ രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കാം

അപ്പോൾ നമുക്ക് എങ്ങിനെയാണ് പച്ചടി തയ്യാറാക്കുന്നത് എന്നു നോക്കാം. ഒരു മീഡിയം വലുപ്പത്തിൽ ഉള്ള പൈനാപ്പിളിന്റെ പകുതി നന്നായി കനം കുറച്ചു ചെറുതായി കൊത്തിയരിഞ്ഞു വക്കണം. ഇനി ഒരു കുക്കറിൽ അരിഞ്ഞെടുത്ത കഷണങ്ങളും അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി, പാകത്തിന് ഉപ്പ്, രണ്ടു ശർക്കര അച് എന്നിവയും അര ഗ്ലാസ്‌ വെള്ളവും ചേർത്ത് മൂടി വച്ചു വേവിക്കുക. ഒരു വിസിൽ വരുന്ന വരെ വേവിക്കുക. അതിനു ശേഷം ത൭ ഓഫ്‌ ചെയ്യുക. ( അധികം എരിവ് ചേർക്കേണ്ട ആവശ്യം ഇല്ല. )

ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ അരപ്പ് റെഡി ആക്കണം. അതിനു വേണ്ടി അര മുറി തേങ്ങ, ഒരു സ്പൂൺ കടുക് എന്നിവ ചേർത്ത് മയത്തിൽ അരച്ചു എടുക്കുക. ഇനി കുക്കർ തുറന്നു കഷണങ്ങൾ വെന്തു വന്നോ എന്ന് നോക്കുക. അതിനു ശേഷം അര കപ്പ് തൈര് ചേർത്ത് നന്നായി തിളപ്പിക്കുക. ഈ സമയത്ത് ആവശ്യത്തിന് ഉപ്പും, പുളിയും, മധുരവും ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

കുറവുണ്ടെങ്കിൽ ചേർത്ത് കൊടുക്കുക. ( മധുരവും, പുളിയും എല്ലാം കുറച്ചു മുന്നിട്ടു നിക്കണം. ) അതിനു ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി ചൂടാക്കുക. ഇനി കറി തിളക്കേണ്ട ആവശ്യം ഇല്ല. ചൂടായി വന്നാൽ ത൭ ഓഫ്‌ ചെയ്യുക. ( പച്ചടി അൽപ്പം കട്ടിയായി ആണ് വേണ്ടത്. അതുകൊണ്ട് അധികം വെള്ളം ചേർക്കരുത്. )ഇനി നമുക്ക് കറിയിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

അതിലേക്ക് ഒരു സ്പൂൺ കടുകും രണ്ടു വറ്റൽമുളകും രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് വഴറ്റി കറിയിലേക്ക് ഒഴിച്ച് കൊടുക്കുക. ( വറവ് ഇടുന്ന സമയത്ത് അര സ്പൂൺ ഉലുവപ്പൊടി ഇട്ടു കൊടുത്താൽ സ്വാദ് കൂടും. ) ഇപ്പോൾ നമ്മുടെ അടിപൊളി പൈനാപ്പിൾ പച്ചടി തയ്യാർ.. !!

https://www.youtube.com/watch?v=EvuYDBOCJJA

Thanath Ruchi

Similar Posts