നല്ല സോഫ്റ്റ്‌ ആയ ടേസ്റ്റി ആയ ഇളനീർ പുഡിങ് കഴിച്ചു നോക്കിയിട്ടുണ്ടോ? അടിപൊളിയാണ്

എങ്ങിനെയാണ് ഇളനീർ പുഡിങ് തയ്യാറാക്കുന്നത് എന്നു നോക്കാം. അതിനു വേണ്ടി നമുക്ക് ഒരു ഇളനീരിന്റെ കാമ്പ് ആണ് ആവശ്യം. അതേ ഇളനീരിന്റെ പകുതി വെള്ളം കൂടി വേണം. ഇനി ഇളനീർ കാമ്പിന്റെ കൂടെ അര കപ്പ് ഇളനീർ വെള്ളം കൂട്ടി മിക്സിയിൽ ഇട്ടു നന്നായി അരച്ചു എടുക്കണം. അതിനു ശേഷം മാറ്റി വക്കുക.

ഇനി മറ്റൊരു പാത്രത്തിൽ അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് പത്തു ഗ്രാം ചൈനഗ്രാസ് കുതിർക്കാൻ വേണ്ടി വക്കണം. പതിനഞ്ചു മിനിറ്റ് കുതിർക്കണം. ചൈനഗ്രാസ്സിനു പകരം ജെലാറ്റിൻ ഉപയോഗിക്കാം. അടുത്തതായി നമുക്ക് പാൽ തിളപ്പിച്ച്‌ എടുക്കണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ഒന്നര കപ്പ്‌ പാൽ ഒഴിച്ച് കൊടുക്കുക. നന്നായി തിളപ്പിച്ച്‌ എടുക്കുക. ഇനി മധുരത്തിനു വേണ്ടി ഇരുന്നൂറു മില്ലി മിൽക്ക്മൈഡ് ചേർത്ത് കൊടുക്കണം. നന്നായി മിക്സ്‌ ചെയ്തു എടുക്കുക.

അതേ സമയം തന്നെ നമുക്ക് മറ്റൊരു അടുപ്പിൽ ചൈനഗ്രാസ് ഉരുക്കി എടുക്കണം. അതിനു വേണ്ടി ഒരു പാത്രത്തിൽ അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ചൈനഗ്രാസ് കുതിർത്തത് ഇട്ടു ഉരുക്കി എടുക്കണം. ചെറിയ തീയിൽ ഇട്ടു ഇളക്കി കൊടുത്താൽ മതി. നന്നായി ഉരുകിയ ശേഷം തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്ക് ചേർത്ത് മിക്സ്‌ ചെയ്യുക. ഒന്നു കൂടി തിളച്ചു വന്നാൽ ത൭ ഓഫ്‌ ചെയ്യുക. ഇനി തണുക്കാൻ വേണ്ടി മാറ്റി വക്കണം.

ഇനി തണുത്ത പാലിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന ഇളനീർ ചേർത്ത് കൊടുക്കുക. നന്നായി മിക്സ്‌ ചെയ്യുക. മധുരം ആവശ്യം ഉണ്ടെങ്കിൽ അൽപ്പംകൂടി മിൽക്ക്മൈഡ് ചേർത്ത് മിക്സ്‌ ചെയ്തു കൊടുക്കുക. ഇനി നമുക്ക് ഇത് സെറ്റ് ചെയ്യാൻ വക്കണം. അതിനു വേണ്ടി നല്ലവണ്ണം കട്ട്‌ ചെയ്തു എടുക്കാൻ പറ്റുന്ന ഒരു പരന്ന പാത്രത്തിലേക്ക് മാറ്റിയ ശേഷം ഫ്രിഡ്ജിൽ വക്കണം. ഫ്രിഡ്ജിൽ ഏറ്റവും താഴത്തെ തട്ടിൽ വച്ചാൽ മതി. രണ്ടു മണിക്കൂറിനകം നമ്മുടെ പുഡിങ് സെറ്റ് ആയി വന്നിട്ടുണ്ടാകും. അതിനു ശേഷം ഇഷ്ടമുള്ള ഷെയ്പ്പിൽ കട്ട്‌ ചെയ്തു എടുക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →