നാലുമണി നേരത്ത് കഴിക്കാൻ പറ്റിയ അടിപൊളി സ്പൈസി ബ്രെഡ് ടോസ്റ്റ് എളുപ്പത്തിൽ ഇങ്ങിനെ തയ്യാറാക്കി നോക്കു
അപ്പോൾ നമുക്ക് എങ്ങിനെയാണ് ഈ സ്പൈസിയായ ബ്രെഡ് ടോസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം അടുപ്പിൽ ഒരു പാൻ വച്ചു ചൂടാക്കുക. അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത് ചേർത്തു കൊടുക്കുക. അതിനുശേഷം ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഒന്നു വഴറ്റിയ ശേഷം അര സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. പച്ചമണം മാറിയാൽ ത൭ ഓഫ് ചെയ്യുക. സവാള നന്നായി വഴറ്റെണ്ട ആവശ്യം ഇല്ല. ഇനി മറ്റൊരു ബൌളിൽ നാലു മുട്ട പൊട്ടിച്ചു ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അൽപ്പം മല്ലിയില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് നമ്മൾ വഴറ്റി വച്ചിരിക്കുന്ന സവാള മിക്സ് ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക.
ഇനി ഒരു പാൻ ചൂടാക്കി അൽപ്പം ബട്ടറോ അല്ലെങ്കിൽ ഓയിലോ ചേർത്ത് കൊടുക്കുക. ഇനി ഒരു ബ്രെഡ് എടുത്തു മുട്ട മിക്സിൽ നന്നായി മുക്കി പാനിലെക്ക് പതുക്കെ വച്ചു കൊടുക്കുക. ഈ സമയത്ത് ത൭ നന്നായി കുറച്ചു വച്ചിരിക്കണം. കുറഞ്ഞ തീയിൽ ബ്രെഡ് തിരിച്ചും മറിച്ചും ഇട്ടു ടോസ്റ്റ് ചെയ്തു എടുക്കുക. ഇങ്ങിനെ തന്നെ മുട്ട മിക്സ് കഴിയുന്നത് വരെ ബ്രെഡ് മുക്കി പൊരിച്ചു എടുക്കുക. ഇങ്ങിനെ ബ്രെഡ് പൊരിച്ചു എടുക്കുമ്പോൾ അടിപൊളി ടേസ്റ്റ് ആണ്.
