നല്ല സ്വാദ് ഉള്ള ക്രിസ്പി ആയ റവ ദോശ എളുപ്പത്തിൽ തയ്യാറാക്കാം

നല്ല ക്രിസ്പിയായ റവ ദോശ എങ്ങിനെ ആണ് ഉണ്ടാക്കുന്നത് എന്നു നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് അര കപ്പ് റവ, അര കപ്പ് അരിപ്പൊടി, കാൽ കപ്പ്‌ മൈദ എന്നിവ ചേർത്ത് കൊടുക്കുക. റവയും, അരിപ്പൊടിയും വറുത്തതായാലും വറുക്കാത്തതായാലും കുഴപ്പം ഇല്ല. ശേഷം അതിലേക്ക് അര സവാള കനം കുറച്ചു അരിഞ്ഞത്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, അര കപ്പ്‌ പുളി കുറഞ്ഞ തൈര്, കറിവേപ്പില, മല്ലിയില ചെറുതായി അരിഞ്ഞത് ഒരു ചെറിയ സ്പൂൺ ചെറിയ ജീരകം, ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

ഇനി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. പാകത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു അടച്ചു വക്കണം ഇരുപതു മിനിറ്റ് റെസ്റ് ചെയ്യാൻ വെക്കണം. റവ ഒന്നു കുതിർന്നു കിട്ടുന്നതിന് വേണ്ടിയാണ്. ഇരുപതു മിനിറ്റ് കഴിഞ്ഞാൽ ഒന്നു കൂടി മാവ് കട്ടിയായി വന്നിട്ടുണ്ടാകും. ഇനി ഇതൊന്നു കൂടി ലൂസ് ആക്കണം. കുറച്ചു കൂടി വെള്ളം ചേർത്ത് ലൂസ് ആക്കുക. നല്ല വെള്ളം പോലെ ഇരിക്കണം നമ്മുടെ മാവ്.

ഇനി നമുക്ക് ദോശ ചുട്ടു എടുക്കാം. ആദ്യം ഒരു പാൻ വച്ചു നല്ല വണ്ണം ചൂടാക്കി എടുക്കുക. അതിലേക്ക് മാവ് എടുത്തു മുകളിൽ നിന്ന് ഒഴിച്ചു കൊടുക്കണം. ( ഇതു സാധാരണ ദോശ പോലെ പരത്തി എടുക്കാൻ പറ്റില്ല. )മാവ് ഒഴിച്ച് കൊടുക്കുമ്പോൾ നെറ്റ് പോലെ വരും. വലിയ ഗ്യാപ് ഉണ്ടെങ്കിൽ കുറേശ്ശേ ഫിൽ ചെയുക. എല്ലാ ഗ്യാപും ഫിൽ ചെയ്യേണ്ട ആവശ്യം ഇല്ല. റവ ദോശ നല്ല നെറ്റ് പോലെ ആണ് തയ്യാറാക്കി എടുക്കേണ്ടത്. ഇനി ത൭ കുറച്ചു വച്ചു രണ്ടു മിനിറ്റ് വേവിച്ചു എടുക്കുക. ശേഷം മറിച്ചിട്ടു കൊടുക്കേണ്ട ആവശ്യം ഇല്ല. നല്ല ഗോൾഡൻ ബ്രൗൺ നിറം വന്നാൽ വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി റവ ദോശ തയ്യാർ. നല്ല തേങ്ങ ചട്ണിയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts