എന്നും ഒരേ ടെസ്റ്റിൽ ചായ കുടിച്ചു മടുത്തോ.?? എങ്കിൽ ഈ രീതിയിൽ ചായ റെഡി ആക്കി നോക്കാം..
ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം എടുക്കുക. അതിലേക്ക് രണ്ടു ഏലക്ക, ഒരു ഗ്രാമ്പു, ഒരു ചെറിയ കഷ്ണം പട്ട, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. ( മസാല ഏറ്റവും കുറഞ്ഞ അളവ് ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്. വേണ്ടി വന്നാൽ കൂട്ടിയും ഇടാം.) നന്നായി തിളച്ചു വന്നാൽ അതിലേക്ക് രണ്ടു കപ്പ് ചൂടുള്ള പാൽ ചേർത്ത് കൊടുക്കുക.
അതിനു ശേഷം ഒന്നുകൂടി തിളച്ചു വന്നാൽ ആറു ചെറിയ സ്പൂൺ തേയില പൊടി ചേർത്ത് കൊടുക്കുക. ( നല്ല സ്ട്രോങ്ങ് ചായ ആവശ്യമുണ്ടെങ്കിൽ ഇത്രയും തേയില ചേർത്ത് കൊടുക്കുക. അല്ലെങ്കിൽ കുറച്ചു ചേർത്താൽ മതി.) ഇനി നന്നായി തിളച്ചു വന്നാൽ തീ ഏറ്റവും കുറച്ചു വക്കുക. മൂന്നു മിനിറ്റ് അങ്ങിനെ ചെറിയ തീയിൽ കിടന്നു തിളക്കട്ടെ. അതിനു ശേഷം തീ ഓഫ് ചെയ്യുക.
ഇനി വേഗം തന്നെ ഒരു അരിപ്പ ഉപയോഗിച്ച് ഒരു കപ്പിലേക്ക് നന്നായി അരിച്ചു എടുക്കുക. ശേഷം മൂന്നു സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ( പഞ്ചസാര ഇഷ്ടത്തിന് അനുസരിച്ചു കൂട്ടുകയും, കുറക്കുകയും ചെയ്യാം. )ഇനി മറ്റൊരു കപ്പ് എടുത്തു ചായ അതിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും ആറ്റി പതപ്പിച്ചു എടുക്കുക. ഇങ്ങിനെ ആറ്റി പതപ്പിച്ചു എടുക്കുന്നത് പ്രധാനപെട്ട കാര്യമാണ്. ഇങ്ങിനെ പതപ്പിച്ചു എടുത്ത ചായക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ്. ഇപ്പോൾ നമ്മുടെ ടേസ്റ്റി ആയ മസാല ചായ തയ്യാർ.
