പഞ്ഞി പോലെ സോഫ്റ്റ്‌ ആയ ഉണ്ണിയപ്പം കിട്ടണമെങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ

രുചിയും മയവും ഉള്ള ഉണ്ണിയപ്പം എങ്ങിനെയാണ് റെഡി ആകുന്നത് എന്നു നോക്കാം. ആദ്യം ആറു അച്ചു ശർക്കര ഒരു പാനിലേക്ക് ഇട്ടു അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. ശേഷം ചൂടാറാൻ വേണ്ടി മാറ്റി വക്കുക. ഇനി ഒരു പാത്രത്തിലേക്ക് അര കപ്പ് അരിപ്പൊടി, അര കപ്പ് വറുക്കാത്ത റവ, മുക്കാൽ കപ്പ്‌ മൈദ, ഒരു നുള്ള് ഉപ്പ്, എന്നിവ നമ്മൾ ഉരുക്കി എടുത്തു വച്ചിരിക്കുന്ന ശർക്കര പാനി കൂട്ടി മിക്സിയിൽ ഇട്ടു കുറേശ്ശേ ആയി നന്നായി അരച്ചു എടുക്കുക. ഇനി ഒരു നുള്ള് സോഡാ പൊടിയും, ഒരു മൈസൂർ പഴവും മൂന്നു ഏലക്കയും കൂടി ചേർത്ത് ഒന്നുകൂടി അരക്കുക. ദോശ മാവിന്റെ പരുവത്തിൽ വേണം അരച്ചു എടുക്കാൻ. ഇനി ഈ മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം രണ്ടു മണിക്കൂർ റെസ്റ് ചെയ്യാൻ വക്കുക.

രണ്ടു മണിക്കൂറിനു ശേഷം ഈ മാവ് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. അതിനു ശേഷം ഒരു പിടി തേങ്ങ കൊത്ത്‌ ചെറുതായി അരിഞ്ഞു വറുത്തു കോരണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ഇനി അതിലേക്ക് കൊത്തി അരിഞ്ഞു വച്ചിരിക്കുന്ന തേങ്ങാ ചേർത്ത് കൊടുത്തു വഴറ്റുക. നല്ല ബ്രൗൺ നിറം ആയി വന്നാൽ മാവിലേക്ക് ചേർത്തു കൊടുക്കുക. ഇനി ഒന്നര സ്പൂൺ കറുത്ത എള്ളും കൂടി ഇട്ടു നന്നായി മിക്സ്‌ ചെയ്യുക. ഇപ്പോൾ നമ്മുടെ മാവ് അപ്പം ചുട്ടു എടുക്കാൻ പാകമായി.

ഇനി ഒരു ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വച്ചു നന്നായി ചൂടാക്കുക. അതിനു ശേഷം കുഴി എല്ലാം മൂടുന്ന രീതിയിൽ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ അതും അല്ലെങ്കിൽ രണ്ടും കൂടി മിക്സ്‌ ചെയ്തു ഒഴിച്ചാലും മതി. ഇനി ഓരോ കുഴിയിലും പകുതി മാവ് ഒഴിച്ച് കൊടുക്കുക. (കുഴി നിറയെ ഒഴിക്കേണ്ട ആവശ്യം ഇല്ല. കാരണം അത് വീർത്തു വരും. )ഇനി ഒരു സൈഡ് പാകമായാൽ മറിച്ചു ഇട്ടു കൊടുക്കുക. അതിനു ശേഷം വാങ്ങി വക്കുക. മീഡിയം ചൂടിൽ വേണം അപ്പം ഉണ്ടാക്കി എടുക്കാൻ. ഓരോ അപ്പവും ഇങ്ങിനെ തന്നെ ചുട്ടു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ഉണ്ണിയപ്പം തയ്യാർ.

https://www.youtube.com/watch?v=X-RZckrb5t0

Thanath Ruchi

Similar Posts