ബാക്കി വരുന്ന ഇഡ്ഡലി ഇനി വെറുതെ കളയണ്ട ഇഡ്ഡലി ഉപ്പുമാവ് കഴിച്ചാൽ പിന്നെ എന്നും ഈ അടിപൊളി ഐറ്റം മതിയാകും

അപ്പോൾ നമുക്ക് ഇഡ്ഡലി ഉപ്പുമാവ് എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്നു നോക്കാം. ആദ്യം പത്തു ഇഡ്ഡലി നന്നായി പൊടിച്ചു വക്കുക. ചെറിയ കഷണങ്ങൾ ആക്കിയ ശേഷം മിക്സിയിൽ ഇട്ടു ഒന്നു കറക്കി എടുത്താൽ മതിയാകും.

ഇനി ഒരു പാൻ അടുപ്പിൽ വച്ച് നന്നായി ചൂടാക്കിയ ശേഷം അതിലേക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഒരു സ്പൂൺ കടുകും, രണ്ടു വറ്റൽമുളകും, ഒരു സ്പൂൺ ഉഴുന്നു പരിപ്പും, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ഒന്നു വഴറ്റിയ ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. സവാളയുടെ നിറം മാറേണ്ട ആവശ്യം ഇല്ല. ഇനി ഒരു കാരറ്റ് ചെറുതായി ഗ്രേറ്റ്‌ ചെയ്തതും, അര കപ്പ്‌ ഗ്രീൻ പീസ് വേവിച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി അര ഗ്ലാസ്‌ വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് അടച്ചു വക്കുക.

നമ്മൾ ചേർത്ത മസാലക്കു ഉള്ള ഉപ്പു മാത്രം മതിയാകും. ഇഡ്ഡലിയിൽ ഉപ്പ് ഉണ്ടായിരിക്കും. വെള്ളം വറ്റി വന്നാൽ അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഇഡ്ഡലി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. അവസാനമായി അര കപ്പ് തേങ്ങ ചിരകിയത് കൂടി ചേർത്താൽ നമ്മുടെ അടിപൊളി ഇഡ്ഡലി ഉപ്പുമാവ് റെഡി.

Thanath Ruchi

Similar Posts