ഗസ്റ്റ് ഉണ്ടോ.. മത്തങ്ങാ കൊണ്ട് ഒരു വെറൈറ്റി പ്രഥമൻ തയ്യാറാക്കാം

ഈ പായസം വളരെ ടേസ്റ്റ് ഉള്ളതാണ്. ആർക്കും പെട്ടെന്ന് ഇതെന്ത് പായസം ആണെന്ന് മനസ്സിലാക്കാൻ പറ്റില്ല. അപ്പോൾ എങ്ങിനെ ആണ് ഈ വെറൈറ്റി പായസം തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം ഒരു മത്തങ്ങയുടെ പകുതി എടുത്തു തോൽ കളഞ്ഞു വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ചെറുതായി അരിഞ്ഞു എടുക്കണം.

ഇനി ഈ മത്തങ്ങാ കഷണങ്ങൾ ഒരു കുക്കറിൽ ഇട്ടു അര ഗ്ലാസ്‌ വെള്ളം കൂടി ചേർത്ത് രണ്ടു വിസിൽ വരുന്ന വരെ വേവിക്കുക. അതിനു ശേഷം നന്നായി ഉടച്ചു എടുക്കണം. രണ്ടു തേങ്ങയുടെ ഒന്നാം പാലും, രണ്ടാം പാലും എടുത്തു വക്കണം. ഇനി ഒരു ഉരുളി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ചൂടായി വന്നാൽ അതിലേക്ക് നമ്മൾ വേവിച്ചു വച്ചിരിക്കുന്ന മത്തങ്ങ ചേർത്ത് നന്നായി വരട്ടി എടുക്കണം. ചെറിയ ചൂടിൽ വേണം വരട്ടി എടുക്കാൻ. മത്തങ്ങ നിറം മാറി വരുന്ന സമയത്ത് മുക്കാൽ കിലോ ശർക്കര അര ഗ്ലാസ്‌ വെള്ളം ചേർത്ത് ഉരുക്കി അരിച്ചു എടുത്തത് ചേർത്ത് കൊടുക്കുക. ഇനി നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ഈ സമയത്ത് രണ്ടാം പാൽ ചേർത്ത് കൊടുക്കണം. നന്നായി ഇളക്കി കൊണ്ടിരിക്കുക.

കുറച്ചു അധികം നേരം നന്നായി കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കുക തന്നെ വേണം. നല്ല ഒരു ബ്രൗൺ നിറം ആകുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. പായസം നന്നായി കുറുകി വന്നാൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക. ഇനി ഒന്നാം പാൽ ചേർത്ത് കൊടുക്കുക. നന്നായി മിക്സ്‌ ചെയ്തു വാങ്ങി വക്കണം. ( ഒന്നാം പാൽ ചേർത്താൽ പിന്നെ തിളപ്പിക്കരുത്. ) ഇനി അര സ്പൂൺ ഏലക്ക പൊടി ചേർത്ത് കൊടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു പിടി തേങ്ങാ കൊത്ത്‌ നന്നായി വറുത്തു കോരുക. ഒരു പിടി അണ്ടിപരിപ്പും, മുന്തിരിയും വറുത്തു കോരുക. ഇനി ഇതെല്ലാം പായസത്തിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇപ്പോൾ നമ്മുടെ അടിപൊളി മത്തങ്ങാ പായസം തയ്യാർ… !!

Thanath Ruchi

Similar Posts