അങ്കമാലിക്കാരുടെ സ്വന്തം മാങ്ങാക്കറി തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നോ

അപ്പോൾ നമുക്ക് എങ്ങിനെ ആണ് അങ്കമാലിക്കാരുടെ മാങ്ങ കറി തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം ഒരു മൂത്ത മാങ്ങ ചെറിയ കഷണങ്ങൾ ആയി കട്ട്‌ ചെയ്തു വക്കണം. മാങ്ങ അധികം പുളി ഇല്ലാത്തത് ആണ് വേണ്ടത്.

ഇനി ഒരു ചട്ടിയിലേക്ക് ഒന്നര സ്പൂൺ മുളക്പൊടി, ഒന്നര സ്പൂൺ മല്ലിപൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സവാള ചെറുതായി അരിഞ്ഞത്, രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, രണ്ടു തണ്ട് കറിവേപ്പില, രണ്ടു സ്പൂൺ വെളിച്ചെണ്ണ, അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങ കഷണങ്ങൾ എന്നിവ ചേർത്ത് നന്നായി കൈ കൊണ്ടു ഞെരടി കൊടുക്കുക. അഞ്ചു മിനിറ്റ് നേരം നന്നായി ഞെരടണം. അതിനു ശേഷം പത്തു മിനിറ്റ് അടച്ചു വക്കണം. അപ്പോഴേക്കും ഒരു തേങ്ങ ചിരകി മിക്സിയിൽ അരച്ചു രണ്ടു ഗ്ലാസ്‌ പാൽ എടുത്തു വക്കണം. ഇനി പാത്രം തുറന്ന് അതിലേക്ക് തേങ്ങാ പാൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കാൻ മറക്കരുത്.

ഇനി ചട്ടി അടുപ്പിൽ വച്ചു തിളപ്പിക്കുക. തിളച്ചു വന്നാൽ ചെറിയ ചൂടിൽ മാങ്ങാ കഷണങ്ങൾ വേവുന്നത് വരെ വെയിറ്റ് ചെയ്യണം. മാങ്ങ നന്നായി വെന്തു വന്നാൽ ഗ്യാസ് ഓഫ്‌ ചെയ്യുക. ഇനി നമുക്ക് കറിയിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. രണ്ടു സ്പൂൺ കടുകും, രണ്ടു വറ്റൽമുളകും, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് കൊടുക്കണം. കടുക് പൊട്ടി കഴിഞ്ഞാൽ അഞ്ചു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കണം. നല്ല ബ്രൗൺ നിറം ആയാൽ അര സ്പൂൺ മുളക്പൊടി ചേർത്ത് കൊടുക്കണം. ഇനി വേഗം തന്നെ വാങ്ങി കറിയിലേക്ക് ചേർത്ത് കൊടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി മാങ്ങ കറി തയ്യാർ… !! ഈ കറി ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts