ദോശക്കും ഇഡ്ഡലിക്കും പറ്റിയ അടിപൊളി തക്കാളി ചമ്മന്തി തയ്യാറാക്കി എടുക്കാൻ ഇത്രയും ഈസി ആയിരുന്നോ
തേങ്ങ ചമ്മന്തി തന്നെ സ്ഥിരം കഴിച്ചു മടുത്തു എങ്കിൽ ട്രൈ ചെയ്തു നോക്കാൻ പറ്റിയ അടിപൊളി സൈഡ് ഡിഷ് ആണിത്. അപ്പോൾ ഇതെങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്നു നോക്കാം.
ആദ്യം രണ്ടു തക്കാളി ചെറുതായി മുറിച്ചു വക്കണം. ഒരു സവാള ചെറുതായി മുറിച്ചു വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. ചൂടായി വന്നാൽ നാലു വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി സവാള ചേർത്ത് കൊടുക്കണം. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി വഴറ്റുക. ഇനി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുക്കണം. ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് നന്നായി വഴറ്റുക. ഇനി ഒരു സ്പൂൺ മുളക്പൊടി ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയ ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇനി ചൂടാറിയ ശേഷം മിക്സിയിൽ ഇട്ടു നന്നായി അരച്ചു എടുക്കുക. ഇതിലേക്കു വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല.
ഇനി ഈ ചമ്മന്തിയിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ വച്ചു ചൂടാക്കി അതിലെക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ചൂടായി വന്നാൽ അതിലെക്ക് രണ്ടു സ്പൂൺ കടുകും, ഒരു തണ്ട് കറിവേപ്പിലയും, രണ്ടു വറ്റൽ മുളകും ചേർത്ത് കൊടുക്കണം. ഇനി ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തക്കാളി ഉള്ളി മിക്സ് ചേർത്ത് ഒന്നു വഴറ്റുക. അതിനു ശേഷം വാങ്ങി വക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി തക്കാളി ചമ്മന്തി തയ്യാർ… !!
