വളരെ ടേസ്റ്റി ആയ സാമ്പാർ ചീര – ചെറുപയർ തോരൻ വളരെ എളുപ്പത്തിൽ തയ്യാറാക്കാം

പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല സ്വാദ് ഉള്ള നാടൻ വിഭവമാണ് ഇത്. അപ്പോൾ ഈ തോരൻ തയ്യാറാക്കുന്നത് എങ്ങിനെ എന്ന് നോക്കാം. ആദ്യം ഒരു കപ്പ്‌ ചെറുപയർ വേവിച്ചു എടുക്കണം. ചെറുപയർ വല്ലാതെ വെന്തു കുഴയാൻ പാടില്ല. പകുതി വേവിച്ചു എടുത്താൽ മതി. ഇനി ഒരു കെട്ട് സാമ്പാർ ചീര വൃത്തിയായി കഴുകി ചെറുതായി അരിഞ്ഞു വക്കണം.

ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. ചൂടായ ശേഷം രണ്ടു സ്പൂൺ കടുക് ചേർത്ത് കൊടുക്കണം. കടുക് പൊട്ടി കഴിഞ്ഞാൽ ഒരു പിടി ചുവന്നുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. ഇനി ഒരു ആറു വറ്റൽമുളക് ചതച്ചത് ചേർത്ത് കൊടുക്കണം. നന്നായി വഴറ്റിയ ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സാമ്പാർ ചീര ചേർത്ത്‌ കൊടുക്കണം. പാകത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ചു വേവിക്കുക. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല.

അഞ്ചു മിനിറ്റ് കഴിഞ്ഞു അടപ്പ് തുറന്നു അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചെറുപയർ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഉപ്പ് കുറവ് ഉണ്ടെങ്കിൽ ചേർത്ത് കൊടുക്കുക. ഇനി അര മുറി തേങ്ങ ചിരകിയത് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി രണ്ടു മിനിറ്റ് കൂടി അടച്ചു വച്ചു വേവിക്കുക. അതിനു ശേഷം ചൂടോടെ സെർവ്വ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി സാമ്പാർ ചീര ചെറുപയർ തോരൻ തയ്യാർ… !! ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts