ഗസ്റ്റ് വന്നിട്ടുണ്ടോ.. എളുപ്പത്തിൽ മുട്ട ബജ്ജി തയ്യാറാക്കി കൊടുക്കാം

മുട്ട ബജ്ജി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അപ്പോൾ എങ്ങിനെ ആണ് മുട്ട ബജ്ജി തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം അഞ്ചു മുട്ട വെള്ളം ഒഴിച്ച് നന്നായി വേവിച്ചു എടുക്കണം. നന്നായി വെന്തു വന്നിട്ടില്ലെങ്കിൽ മുട്ട തോട് പൊളിക്കുമ്പോൾ ആകെ പൊടിഞ്ഞു പോകും. അതുകൊണ്ട് നന്നായി വേവിക്കാൻ ശ്രദ്ധിക്കുക.

ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ ബാറ്റർ റെഡി ആക്കി എടുക്കണം. അതിനു വേണ്ടി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്ത് കൊടുക്കുക. ഇനി ഒരു സ്പൂൺ മുളക്പൊടി, ഒരു നുള്ള് മഞ്ഞൾപൊടി, ഒരു സ്പൂൺ ചിക്കൻ മസാല, പാകത്തിന് ഉപ്പ്, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, അര സ്പൂൺ പെരുംജീരകം പൊടി, അൽപ്പം മല്ലിയിലയും കറിവേപ്പിലയും കൂടി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് അൽപ്പം വെള്ളം കൂടി ചേർത്ത് നന്നായി കുഴച്ചു എടുക്കണം. അതിലേക്ക് ഒരു നുള്ള് സോഡാപൊടി കൂടി ചേർത്താൽ നല്ലതാണ്. നിർബന്ധം ഇല്ല. ഇനി നല്ല കട്ടിയിൽ വേണം ബാറ്റർ റെഡി ആക്കി എടുക്കാൻ. ബാറ്റർ ലൂസ് ആയി പോയാൽ മുട്ടയിൽ പിടിക്കില്ല. ദോശ മാവിനേക്കാൾ കട്ടിയിൽ മാവ് റെഡി ആക്കണം. ഇനി നമ്മൾ പുഴുങ്ങി വച്ചു മുട്ടകളുടെ തോൽ എല്ലാം വൃത്തിയായി കളയണം. അതിനു ശേഷം രണ്ടു കഷ്ണം ആക്കി മുറിച്ചു വക്കണം.

ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. ഇനി വെളിച്ചെണ്ണ ചൂടായി വന്നാൽ മുറിച്ചു വച്ചിരിക്കുന്ന മുട്ട ഓരോന്നായി എടുത്തു മാവിൽ നന്നായി മുക്കി തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. എല്ലാ മുട്ടയും ഇങ്ങിനെ ചെയ്തു എടുക്കുക. മുട്ട ബജ്ജി തയ്യാറാക്കുമ്പോൾ എണ്ണയിലേക്ക് ഇടുമ്പോൾ നല്ല ചൂട് ഉണ്ടായിരിക്കണം. ഇട്ട ശേഷം ചൂട് നന്നായി കുറച്ചു വക്കുകയും വേണം. അല്ലെങ്കിൽ പെട്ടന്ന് കരിഞ്ഞു പോകും. ഇപ്പോൾ നമ്മുടെ മുട്ട ബജ്ജി തയ്യാർ. എന്നിട്ട് ചൂടോടെ ചൂട് ചായയുടെ കൂടെ കഴിച്ചാൽ ഉണ്ടല്ലോ, എന്റെ സാറെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റത്തില്ല… !!

https://www.youtube.com/watch?v=dqC0AWPeBDU

Thanath Ruchi

Similar Posts