ഈസി ആയി മുതിര കൊണ്ട് സൂപ്പർ കറി തയ്യാറാക്കിയാലോ

ഈ മഴക്കാലത്ത്‌ കഴിക്കാൻ പറ്റിയ അടിപൊളി കറിയാണ് മുതിരക്കറി. മുതിര പൊതുവെ ഇത്തിരി ചൂടൻ ആണ്. അപ്പോൾ ഈ മഴക്കാലത്ത്‌ ബെസ്റ്റ് ആകും അല്ലെ. അപ്പോൾ എങ്ങനെ ആണ് ഈ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

 

ആദ്യം ഒരു കപ്പ്‌ മുതിര നന്നായി വറുത്തു എടുക്കണം. അതിനു വേണ്ടി ഒരു ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുതിര ചേർത്ത് കൊടുക്കണം. മുതിര പൊട്ടി തുടങ്ങിയാൽ വാങ്ങി വക്കണം. ഇനി നന്നായി കഴുകിയ ശേഷം മുതിരയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വേവിച്ചു എടുക്കുക. മുതിര പൊട്ടാൻ തുടങ്ങിയാൽ നല്ല മണം വരും. അപ്പോൾ മാത്രം വാങ്ങി വക്കുക. വറവ് ശരിയായില്ലെങ്കിൽ കറി ടേസ്റ്റ് ഉണ്ടാകില്ല. വേവിച്ചു ചൂടാറിയ ശേഷം മുതിര പൊടിച്ചു എടുക്കണം. നല്ല പൊടി ആകേണ്ടതില്ല. ഇനി മുതിര പൊടിയും, വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.

 

അപ്പോഴേക്കും അര മുറി തേങ്ങ, ഒരു നുള്ള് ചെറിയ ജീരകം, നാലു അല്ലി വെളുത്തുള്ളി, കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മുളക്പൊടി എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കണം. ഇനി ഈ അരവ് കറിയിലേക്ക് ചേർത്തോളൂ.. ഇനി കറി നന്നായി തിളക്കട്ടെ. കറി ലൂസ് ആയിരിക്കുന്നതാണ് ടേസ്റ്റ്. ഇനി കറി തിളച്ചു പച്ചമണം ഒക്കെ മാറിയാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി കറിയിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. ഒരു സ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. അതിനു ശേഷം നാലു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഗോൾഡൻ ബ്രൗൺ നിറം ആയാൽ രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് കറിയിലേക്ക് ഒഴിച്ച് കൊടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി മുതിരക്കറി തയ്യാർ… !! ഈ കറി കൂട്ടി ഒന്നു ഊണ് കഴിച്ചു നോക്കൂ. പിന്നെ എന്നും ഈ കറിയെ മതിയെന്നാകും.

 

Thanath Ruchi

Similar Posts