വേറെ ലെവൽ ചമ്മന്തി! പണ്ടു കാലത്തെ കൊതിയൂറുന്ന മുതിര ചമ്മന്തി എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം
ഈ മഴക്കാലത്ത് തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി വിഭവമാണ് മുതിര ചമ്മന്തി. ഉണ്ടാക്കി എടുക്കാൻ വളരെ ഈസിയും അതേ സമയം വളരെ ടേസ്റ്റിയും ആയ ഒരു വിഭവമാണ് മുതിര ചമ്മന്തി.
ആദ്യം മൂന്നു സ്പൂൺ മുതിര കല്ല് കളഞ്ഞു നന്നായി കഴുകി എടുക്കുക. അതിനു ശേഷം ഒരു ചട്ടിയിൽ ഇട്ടു നന്നായി വറുത്തു എടുക്കണം. മുതിര നന്നായി പൊട്ടി വരുന്നത് കണ്ടാൽ ഗ്യാസ് ഓഫ് ചെയ്യുക. മുതിര മൂത്തു വന്നാൽ നല്ല ഒരു വറവ് മണം വരും. ഇനി അഞ്ചു വറ്റൽമുളക് വറുത്തു എടുക്കുക. അതിനു ശേഷം ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്ക് മുതിര ചേർത്ത് നന്നായി പൊടിക്കണം. ഇനി അതിലേക്ക് അര മുറി തേങ്ങ, വറുത്തു വച്ച വറ്റൽമുളക്, നാലു ചെറിയ ഉള്ളി, ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി, പാകത്തിന് ഉപ്പ്, ഒരു ചെറിയ കഷ്ണം ഇഞ്ചി, രണ്ടു കറിവേപ്പില എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. വേണമെങ്കിൽ രണ്ടു സ്പൂൺ വെള്ളം ചേർത്ത് അരച്ചു എടുക്കാം. അല്ലെങ്കിൽ ചമ്മന്തിപൊടി പോലെ ആക്കി എടുക്കാം.
ഇനി ഈ അരച്ച കൂട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മുകളിൽ ഒരല്പം വെളിച്ചെണ്ണ തൂവി കൊടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി മുതിര ചമ്മന്തി റെഡി. ഇനി ചൂടു ചോറിന്റെ കൂടെ നമ്മൾ ഉണ്ടാക്കിയ മുതിര ചമ്മന്തി കൂട്ടി ഒരു പിടി പിടിച്ചു നോക്കൂ.
